നവീകരിച്ച എടയൂർ അധികാരിപ്പടി - മൂന്നാക്കൽ പള്ളി റോഡ് ഉദ്ഘാടനം ചെയ്തു..

0

മുഖ്യമന്ത്രിയുടെ 2020-21 പ്രളയദുരിതാശ്വാസ ഫണ്ടിൽ  ഉൾപ്പെടുത്തി    നവീകരണം പൂർത്തിയാക്കിയ അധികാരിപ്പടി - മൂന്നാക്കൽ പള്ളി റോഡ് പ്രൊഫ: ആബിദ് ഹുസൈൻ തങ്ങൾ എം.എൽ.എ നാടിന് സമർപ്പിച്ചു. എടയൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ഹസീന ഇബ്രാഹിം അധ്യക്ഷയായി. ഏറെ കാലമായി തകർന്ന നിലയിലായിരുന്നു റോഡ്. നിരവധിയാളുകൾ ദിനേന ഗതാഗതത്തിന് ഉപയോഗിക്കുന്നതും ഞായറാഴ്ചകളിൽ നൂറ് കണക്കിന് വാഹനങ്ങൾ മൂന്നാക്കൽ പള്ളിയിലേക്ക് യാത്ര ചെയ്യാനുമായി ഉപയോഗിക്കുന്ന റോഡാണിത്. ചടങ്ങിൽ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് കെ.പി വേലായുധൻ, കുറ്റിപ്പുറം ബ്ലോക്ക് പഞ്ചായത്ത് വികസന സ്റ്റാൻ്റിങ് കമ്മിറ്റി ചെയർപേഴ്സൺ ആയിശ ചിറ്റകത്ത്, ബ്ലോക്ക് മെമ്പർ  ബുഷ്റ നാസർ, പഞ്ചായത്ത് മെമ്പർമാരായ കെ.പി വിശ്വനാഥൻ, പി.ടി അയ്യൂബ്,  പി.എം മോഹനൻ മാസ്റ്റർ, പി. കമ്മുകുട്ടി മാസ്റ്റർ, പി.ഷെരീഫ് തുടങ്ങിയവർ സംസാരിച്ചു.വി.പി. ജമാൽ മാനു ,ടി.ടി മുഹമ്മദ് കുഞ്ഞി, കെ.കെ. ഇബ്രാഹിം, അൻവർ.എം, അൻവർ എം.കെ, പി.പി ജമാൽ, പി.അഹമ്മദ് കുട്ടി മൗലവി, കെ.പി.മുസ്തഫ, വി.പി മുഹമ്മദ് കുഞ്ഞി, എ.കെ സിദ്ധീഖ്, എം.പി ഇബ്രാഹിം മാസ്റ്റർ, ബാസിത്ത്  ടി.ഷംസാദലി തുടങ്ങിയവർ സംബന്ധിച്ചു.

Content Highlights: The renovated Edayur Adhikaripadi - Munnakal Palli road was inaugurated..
ഏറ്റവും പുതിയ വാർത്തകൾ:

Post a Comment

0Comments
* Please Don't Spam Here. All the Comments are Reviewed by Admin.

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

Post a Comment (0)

#buttons=(Accept !) #days=(30)

Our website uses cookies to enhance your experience. Learn More
Accept !