കേന്ദ്ര ടെലികോം വകുപ്പിന്റെ 'സഞ്ചാര്‍ സാഥി' എന്ന പുതിയ പോര്‍ട്ടല്‍ വഴി എളുപ്പം കണ്ടുപിടിക്കാന്‍ സാധിക്കും. വെബ്‌സൈറ്റില്‍ 'നോ യുവര്‍ മൊബൈല്‍ കണക്ഷന്‍സ്' ക്ലിക്ക് ചെയ്ത് മൊബൈല്‍ നമ്ബറും ഒടിപിയും നല്‍കുന്നതോടെ സ്വന്തം പേരില്‍ മറ്റാരെങ്കിലും ഫോണ്‍ കണക്ഷന്‍ എടുത്തിട്ടുണ്ടോ എന്നറിയാന്‍ സാധിക്കുമെന്ന് കേരള പൊലീസ് ഫെയ്‌സ്ബുക്കില്‍ കുറിച്ചു.
കുറിപ്പ്:
നമ്മുടെ പേരില്‍ മറ്റാരെങ്കിലും
ഫോണ്‍ കണക്ഷന്‍ എടുത്തിട്ടുണ്ടോ?
കണ്ടുപിടിക്കാം, റദ്ദാക്കാം.
സ്വന്തംപേരില്‍ മറ്റാരെങ്കിലും മൊബൈല്‍ ഫോണ്‍ കണക്ഷന്‍ എടുത്തിട്ടുണ്ടോയെന്നറിയാന്‍ കേന്ദ്ര ടെലികോം വകുപ്പിന്റെ 'സഞ്ചാര്‍ സാഥി' എന്ന പുതിയ പോര്‍ട്ടല്‍ സഹായിക്കും. ഇത്തരം കണക്ഷന്‍ നീക്കം ചെയ്യാനും കഴിയും. sancharsaathi.gov.in എന്ന വെബ്‌സൈറ്റില്‍ 'നോ യുവര്‍ മൊബൈല്‍ കണക്ഷന്‍സ്' ക്ലിക് ചെയ്യുക. മൊബൈല്‍ നമ്ബറും ഒടിപിയും നല്‍കുന്നതോടെ അതേ കെവൈസി രേഖകള്‍ ഉപയോഗിച്ച് എടുത്ത മറ്റു കണക്ഷനുണ്ടെങ്കില്‍ അവ കാണിക്കും. നമ്മള്‍ ഉപയോഗിക്കാത്ത നമ്ബറുണ്ടെങ്കില്‍ 'നോട്ട് മൈ നമ്ബര്‍' എന്നു കൊടുത്താലുടന്‍ ടെലികോം കമ്ബനികള്‍ ആ സിം കാര്‍ഡിനെക്കുറിച്ചു സൂക്ഷ്മപരിശോധന നടത്തി തുടര്‍നടപടി സ്വീകരിക്കും.
Content Highlights: Has someone else taken a phone connection on our behalf?, easy to find; That's all there is to do
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !