ആറ് മാസം കാത്തിരിക്കണ്ട, വീണ്ടെടുക്കാനാത്ത വിധം തകർന്ന വിവാഹ ബന്ധങ്ങൾ വേർപെടുത്താം: സുപ്രീം കോടതി

0

ന്യൂഡൽഹി:
വീണ്ടെടുക്കാനാത്ത വിധം തകർന്ന വിവാഹ ബന്ധങ്ങൾ ആർട്ടിക്കിൾ 142 പ്രകാരമുള്ള അധികാരം ഉപയോഗിച്ച് വേർപെടുത്താമെന്ന് സുപ്രീം കോടതി. ഇത്തരം സാഹചര്യങ്ങളിൽ പരസ്പര സമ്മതത്തോടെയുള്ള വിവാഹമോചനത്തിന് ആറ് മാസത്തെ നിർബന്ധിത കാലയളവെന്നത് വ്യവസ്ഥകൾക്ക് വിധേയമായി ഒഴിവാക്കാമെന്ന് സുപ്രീം കോടതി ഭരണഘടനാ ബെഞ്ച് വ്യക്തമാക്കി. ജസ്റ്റിസുമാരായ സഞ്ജയ് കിഷൻ കൗൾ, സഞ്ജീവ് ഖന്ന, എ എസ് ഓഖ, വിക്രം നാഥ്, ജെ കെ മഹേശ്വരി എന്നിവരടങ്ങിയ ഭരണഘടനാ ബെഞ്ചാണ് സുപ്രധാന വിധി പുറപ്പെടുവിച്ചത്. 

ഒരു വിവാഹബന്ധം എപ്പോഴാണ് വീണ്ടെടുക്കാനാകാത്ത വിധം തകർച്ചയിലാണെന്ന് നിർണയിക്കാനുള്ള മാനദണ്ഡങ്ങളും ബെഞ്ച് നിർദേശിച്ചിട്ടുണ്ട്. ഇതോടൊപ്പം ജീവനാംശം, കുട്ടികളുടെ അവകാശങ്ങൾ മെയിന്റനൻസ് തുടങ്ങിയ കാര്യങ്ങൾ എങ്ങനെ സന്തുലിതമായി നിർണയിക്കാമെന്നും ബെഞ്ച് വ്യക്തമാക്കി.

ഹിന്ദു വിവാഹ നിയമത്തിലെ സെക്ഷൻ 13-ബി പ്രകാരം വിവാഹം വേർപെടുത്താൻ നിർബന്ധിത കാലയളവ് നിർദേശിച്ചിട്ടുണ്ട്. ഇതനുസരിച്ചാണ് ഇത്തരം കേസുകൾ കുടുംബ കോടതികളിലേക്ക് റഫർ ചെയ്യുന്നത്. എന്നാൽ, ഇങ്ങനെ ചെയ്യാതെ കക്ഷികൾ തമ്മിൽ പരസ്പര സമ്മതത്തോടെയുള്ള വിവാമോചനത്തിന് സുപ്രീം കോടതിയുടെ പ്ലീനറി അധികാരം ഉപയോഗിക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജികളിലാണ് വിധി. 
Content Highlights: Irretrievably broken marriages can be dissolved without waiting six months: Supreme Court
ഏറ്റവും പുതിയ വാർത്തകൾ:

Post a Comment

0Comments
* Please Don't Spam Here. All the Comments are Reviewed by Admin.

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

Post a Comment (0)

#buttons=(Accept !) #days=(30)

Our website uses cookies to enhance your experience. Learn More
Accept !