'മ​ത​ചി​ഹ്ന​വും പേ​രും': മുസ്‍ലിം ലീഗിനെ നിരോധിക്കണമെന്ന ഹരജി സുപ്രിംകോടതി തള്ളി

0
'മ​ത​ചി​ഹ്ന​വും പേ​രും' മുസ്‍ലിം ലീഗിനെ നിരോധിക്കണമെന്ന ഹരജി സുപ്രിംകോടതി തള്ളി The Supreme Court rejected the plea to ban the Muslim League

ന്യൂഡല്‍ഹി:
മുസ്‍ലിം ലീഗിനെ നിരോധിക്കണമെന്ന ഹരജി സുപ്രിംകോടതി തള്ളി. പരാതിക്കാരൻ ഹരജി പിൻവലിച്ചതിനെ തുടർന്നായിരുന്നു നടപടി. മത ചിഹ്നവും പേരുമുള്ള പാർട്ടികളെ നിരോധിക്കണമെന്ന് ആവശ്യപെട്ടായിരുന്നു ഹരജി. ഹരജി തള്ളിയ സുപ്രിംകോടതി പരാതിക്കാരന് ഹൈക്കോടതിയെ സമീപിക്കാം എന്നും അറിയിച്ചു. ഉത്തർപ്രദേശ് ഷി മുൻ ചെയർമാൻ സയ്യിദ് വസീം റിസ്‌വി സമർപ്പിച്ച റിട്ട് ഹർജിയാണ് ജസ്റ്റിസുമാരായ എംആർ ഷാ, അഹ്‌സനാദുയിൻ അമാനുള്ള എന്നിവരടങ്ങിയ ബെഞ്ച് പരിഗണിച്ചത്. 

ജനപ്രാധിനിത്യ നിയമത്തിലെ 29 (എ), 123 (3) (3എ) എന്നീ വകുപ്പുകള്‍ പ്രകാരം മതപരമായ ചിഹ്നമോ, പേരോ ഉപയോഗിച്ച് സ്ഥാനാര്‍ഥികള്‍ വോട്ടുതേടാന്‍ പാടില്ല. എന്നാല്‍ മുസ്‌ലിം ലീഗ് ഉള്‍പ്പടെ ചില സംസ്ഥാന പാര്‍ട്ടികളുടെ പേരില്‍ മതത്തിന്റെ പേരുണ്ട്. ചില രാഷ്ട്രീയ പാര്‍ട്ടികളുടെ കൊടിയില്‍ മതപരമായ ചിഹ്നവുമുണ്ട്. ഇന്ത്യന്‍ യൂണിയന്‍ മുസ്‌ലിം ലീഗ്, ഹിന്ദു ഏകത ദള്‍ തുടങ്ങിയ പാര്‍ട്ടികളെ നിരോധിക്കണമെന്നാണ് ഹര്‍ജിക്കാരന്‍ സുപ്രികോടതിയില്‍ ആവശ്യപ്പെട്ടിരുന്നത്. ഹരജിയില്‍ നേരത്തെ കേന്ദ്ര സര്‍ക്കാരിനും തെരഞ്ഞെടുപ്പ് കമ്മീഷനും നോട്ടീസ് അയച്ചിരുന്നു.

റിസ്വിയുടെ ഹർജി തള്ളണമെന്ന് ലീഗിന്റെ അഭിഭാഷകർ സുപ്രീം കോടതിയിൽ ആവശ്യപ്പെട്ടിരുന്നു. സീനിയർ അഭിഭാഷകൻ ദുഷ്യന്ത് ദാവെ, അഭിഭാഷകൻ ഹാരിസ് ബീരാൻ എന്നിവരാണ് മുസ്ലിം ലീഗിന് വേണ്ടി ഹാജരായത്.
Content Highlights: The Supreme Court rejected the plea to ban the Muslim League
ഏറ്റവും പുതിയ വാർത്തകൾ:

Post a Comment

0Comments
* Please Don't Spam Here. All the Comments are Reviewed by Admin.

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

Post a Comment (0)

#buttons=(Accept !) #days=(30)

Our website uses cookies to enhance your experience. Learn More
Accept !