കോട്ടയ്ക്കൽ നഗരസഭാ ബസ് സ്റ്റാൻഡ് കം ഷോപ്പിങ് കോംപ്ലക്‌സ് ഉദ്ഘാടനം മെയ് 05 ന് വെള്ളിയാഴ്ച നടക്കും. ബസ് സ്റ്റാൻഡ് ഉദ്ഘാടനം തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം.ബി. രാജേഷ് നിർവഹിക്കും. ഷോപ്പിങ് കോംപ്ലക്‌സ് സമർപ്പണം ഇ.ടി. മുഹമ്മദ് ബഷീർ എം.പിയും ഷോപ്പുകളുടെ രേഖ കൈമാറ്റം എം.പി. അബ്ദുസ്സമദ് സമദാനി എം.പിയും നിർവഹിക്കും. വൈകീട്ട് 4.30ന് നടക്കുന്ന പരിപാടിയിൽ പ്രൊഫ. ആബിദ് ഹുസൈൻ തങ്ങൾ എം.എൽ.എ അധ്യക്ഷത വഹിക്കും. പി.കെ കുഞ്ഞാലിക്കുട്ടി എം.എൽ.എ മുഖ്യാതിഥിയാവും. കോട്ടക്കൽ നഗരസഭാ അധ്യക്ഷ ബുഷ്‌റ ഷബീർ തുടങ്ങിയ വിവിധ ജനപ്രതിനിധികൾ എന്നിവർ പങ്കെടുക്കും.
പഴയ സ്റ്റാൻഡും കെട്ടിടങ്ങളും പൊളിച്ചുമാറ്റി ഒന്നര ഏക്കറിലാണ് പുതിയ ബസ് സ്റ്റാൻഡും ഷോപ്പിങ് കോംപ്ലക്‌സും യാഥാർഥ്യമാക്കിയത്. യാത്രാ സൗകര്യത്തിനായി വശങ്ങളിലെ റോഡുകൾ 10 മീറ്റർ വീതി കൂട്ടുകയും ചെയ്തിട്ടുണ്ട്. 104 മുറികൾ, ആധുനിക സംവിധാനത്തോടെയുള്ള ശുചിമുറി, വാഹന പാർക്കിങ് എന്നിവ ഉൾപ്പെട്ടതാണ് കെട്ടിടം.
Content Highlights: Kottaikal Municipality bus stand cum shopping complex inaugurated tomorrow..
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !