ശാസ്ത്രീയ സംരക്ഷണ പ്രവൃത്തികൾ പൂർത്തിയാക്കിയ തിരൂരങ്ങാടി ഹജൂർ കച്ചേരി മന്ദിരത്തിൽ ജില്ലാ പൈതൃക മ്യൂസിയം യാഥാർത്ഥ്യമാകുന്നു. മെയ് 5 ന് വൈകീട്ട് നാലിന് സംസ്ഥാന തുറമുഖം മ്യുസിയം പുരാവസ്തു പുരാരേഖ വകുപ്പ് മന്ത്രി അഹമ്മദ് ദേവർകോവിൽ ഉദ്ഘാടനം ചെയ്യും. സംസ്ഥാന പുരാവസ്തു വകുപ്പ് സംരക്ഷണ പ്രവർത്തനം പൂർത്തിയാക്കിയ തിരൂരങ്ങാടി സബ് രജിസ്ട്രാർ ഓഫീസിന്റെ സമർപ്പണവും ഇതോടൊപ്പം നടക്കും.
ജില്ലയുടെ ചരിത്രത്തിലേക്കും വൈവിധ്യമാർന്ന പൈതൃകങ്ങളിലേക്കും കാഴ്ചക്കാരെ നയിക്കുന്ന വിധത്തിലുള്ള പദ്ധതിയാണ് ജില്ലാ പൈതൃക മ്യൂസിയത്തിനായി തയ്യാറാക്കിയിരിക്കുന്നത്. പ്രദർശന വസ്തുക്കൾക്കൊപ്പം ആധുനിക ദൃശ്യ ശ്രവ്യ സംവിധാനങ്ങളും മ്യൂസിയത്തിൽ ഒരുക്കും. സംസ്ഥാനത്തെ മ്യൂസിയം നോഡൽ ഏജൻസിയായ കേരളം ചരിത്ര പൈതൃക മ്യൂസിയമാണ്. പുരാവസ്തു വകുപ്പിന്റെ മേൽനോട്ടത്തിൽ വിശദ പദ്ധതി രൂപരേഖ തയ്യാറാക്കിയത്. പരിപാടിയിൽ കെ.പി.എ മജീദ് എം.എൽ.എ അധ്യക്ഷത വഹിക്കും. ഇ.ടി മുഹമ്മദ് ബഷീർ എം.പി മുഖ്യാഥിതിയാവും. തിരൂരങ്ങാടി നഗരസഭാ അധ്യക്ഷൻ കെ.പി മുഹമ്മദ് കുട്ടി, നഗരസഭാ കൗൺസിലർ അഹമ്മദ് കുട്ടി കക്കടവത്ത്, കേരള മ്യൂസിയം എക്‌സിക്യുട്ടീവ് ഡയറക്ടർ ആർ. ചന്ദ്രൻ പിള്ള എന്നിവർ സംബന്ധിക്കും.
Content Highlights: Malappuram District Heritage Museum is ready to become a reality..Minister Ahmed Devarkovil will present to the nation tomorrow
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !