ഇടത്പക്ഷ ആരോപണങ്ങൾ അടിസ്ഥാന രഹിതം.. വളാഞ്ചേരി നഗരസഭാ ചെയർമാൻ..

0

വളാഞ്ചേരി :
നഗരസഭ ഭരണസമിതിക്കെതിരെ ഇടതുപക്ഷം ഉന്നയിച്ച  മുഴുവൻ ആരോപണങ്ങളും അടിസ്ഥാന രഹിതമാണെന്നു  ഭരണസമിതി അധികൃതർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു . കഴിഞ്ഞ എഴുവർഷമായി  കാര്യമായ  സമരങ്ങളൊന്നും നടത്താതിരുന്ന ഇടതുപക്ഷവും  യുവജന സംഘടനകളും വളാഞ്ചേരി മുനിസിപ്പൽ ഭരണസമിതിക്കെതിരെ കഴിഞ്ഞ ദിവസം നടത്തിയ സമരം ജനങ്ങളുടെ കണ്ണിൽ പൊടിയിടാനുള്ള  പൊറാട്ടു നാടകമാണെന്നു ജനങ്ങൾ  
തിരിച്ചറിഞ്ഞതായി  അവർ പറഞ്ഞു. ലൈഫ് ഭവന പദ്ധതിയിൽ 190 പേർക്ക് ആദ്യ  ഗഡു നൽകാനുള്ള പ്രവർത്തനങ്ങളുടെ  ഭാഗമായി കഴിഞ്ഞദിവസം ഗുണഭോക്താക്കളുടെ സംഗമം  നടത്തുകയും നഗരസഭയുമായി  കരാർ ഉണ്ടാക്കാനുള്ള രേഖകൾ സമർപ്പിക്കാനാവശ്യപ്പെടുകയും ചെയ്തിട്ടുണ്ട്. കുടിവെള്ളക്ഷാമം  നേരിടുന്ന പ്രദേശങ്ങളിലേക്ക് കുടിവെള്ളം എത്തിക്കുന്നതിനായി അമൃത് പദ്ധതിയിൽ 13.5.കോടി രൂപ ലഭിക്കുകയും ആയതിനു ഡി പി ആർ തയ്യാറാക്കിയിട്ടുമുണ്ട്.  17 ലക്ഷം രൂപ വകയിരുത്തി ശുദ്ധജലക്ഷാമം  നേരിടുന്ന പ്രദേശങ്ങളിൽ കുടിവെള്ള വിതരണം  കഴിഞ്ഞ മാസം നാലിന്  തുടങ്ങിയത് ഇപ്പോഴും തുടരുന്നു. തിരുനാവായ കുടിവെള്ളപദ്ധതിയിൽ നിന്ന് പൈപ്പ് ലൈൻ നീട്ടുന്നതിന് ഫണ്ട് വകയിരുത്തിയെങ്കിലും സർക്കാർ അനുമതിക്കായി കാത്തിരിക്കുകയാണ്.  വളാഞ്ചേരി കുടുംബാരോഗ്യ കേന്ദ്രത്തിൽ കിടത്തിച്ചികിത്സ തുടങ്ങുന്നതുമായി ബന്ധപ്പെട്ടു ഭരണസമിതി അധികാരത്തിൽ വന്നയുടനെ ചെയർമാൻ സംസ്ഥാന ആരോഗ്യ മന്ത്രിക്ക് നിവേദനം നൽകുകയും ആവശ്യമായ സ്റ്റാഫിനെ നിയമിക്കണമെന്ന് അഭ്യർത്ഥിക്കുകയുണ്ടായി. എന്നാൽ രണ്ടര  വർഷം കഴിഞ്ഞിട്ടും ജീവനക്കാരെ നിയമിക്കാനുള്ള  ഒരു നടപടിയും ആരോഗ്യവകുപ്പിന്റെ ഭാഗത്തു നിന്നുണ്ടായിട്ടില്ല . ആരോഗ്യ രംഗത്തു വൻമുന്നേറ്റമാണ് നഗരസഭയിൽ കഴിഞ്ഞ കാലത്തു നടത്തിയത്.  കഴിഞ്ഞ വർഷം കാവുംപുറത്തു അർബൻ ഹെൽത്ത് സെന്റർ തുടങ്ങാൻ ആയത് നേട്ടമായി. അർബൻ ആശുപത്രിയുടെ മുന്ന്  സബ് സെന്ററുകൾ തുടങ്ങാനുള്ള എല്ലാ നടപടികളും  പൂർത്തിയായതായി അധികൃതർ അറിയിച്ചു. അയ്യങ്കാളി തൊഴിലുറപ്പു തൊഴിലാളികൾക്ക് നഗരസഭാ തനത് ഫണ്ടിൽ നിന്നും 8556945.രൂപ കഴിഞ്ഞ ദിവസം കൈമാറിയതായും അവർ പറഞ്ഞു. അഴിമതി ആരോപണങ്ങൾ വെറുതെ ഉന്നയിക്കാതെ ഏതെല്ലാം പ്രവൃത്തികളിലാണ് അഴിമതിയുള്ളതെന്നു ചൂണ്ടിക്കാണിക്കാൻ ഇടതു പക്ഷത്തെ ഭരണസമിതി വെല്ലുവിളിച്ചു. വാർത്ത സമ്മേളനത്തിൽ ചെയർമാൻ അഷറഫ്അമ്പലത്തിങ്ങൽ,വൈസ് ചെയർപേഴ്സൺ റംല മുഹമ്മദ്, സ്റ്റാന്റിങ് കമ്മറ്റി ചെയർമാന്മാരായ സി എം റിയാസ് ,    മാരാത്ത് ഇബ്രാഹിം , ദീപ്തിശൈലേഷ്‌ പങ്കെടുത്തു.
Content Highlights: Leftist accusations are baseless.. Valanchery municipal chairman...
ഏറ്റവും പുതിയ വാർത്തകൾ:

Post a Comment

0Comments
* Please Don't Spam Here. All the Comments are Reviewed by Admin.

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

Post a Comment (0)

#buttons=(Accept !) #days=(30)

Our website uses cookies to enhance your experience. Learn More
Accept !