തിരുവനന്തപുരം: ആറ്റിങ്ങലില്‍ 14 വയസ്സുള്ള വിദ്യാര്‍ത്ഥിയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ പ്രതി അറസ്റ്റില്‍.
ചിറയിൻകീഴ് കൂട്ടുംവാതുക്കല്‍ അയന്തിയില്‍ ശരത്തിനെയാണ് ആറ്റിങ്ങല്‍ പെലീസ് പിടികൂടിയത്. വര്‍ക്കലയിലെ ഒരു സ്വകാര്യ ആശുപത്രിയില്‍ നഴ്സാണ് ശരത്. ഈ മാസം 12ന് ഉച്ചയ്ക്ക് 12:30 ഓടെ സ്കൂളില്‍ നിന്നും യൂണിഫോം വാങ്ങി പുറത്തിറങ്ങിയ കുട്ടിയെ ബൈക്കില്‍ നിര്‍ബന്ധിച്ച് കയറ്റി പൊയ്കമുക്കിലുള്ള പാറക്കുളത്തില്‍ എത്തിച്ചാണ് പ്രതി ലൈംഗിക അതിക്രമം നടത്തിയത്.
സംഭവം കുട്ടി വീട്ടില്‍ അറിയിക്കുകയും അച്ഛനൊപ്പം എത്തി പൊലീസില്‍ പരാതി നല്‍കുകയുമായിരുന്നു. പ്രദേശത്തെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചു പ്രതി സഞ്ചരിച്ച വാഹനം തിരിച്ചറിയുകയും അറസ്റ്റ് ചെയ്യുകയുമായിരുന്നു. വര്‍ക്കല കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
Content Highlights: Nurse arrested for sexually assaulting student
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.