ചൊവ്വാഴ്ച രാത്രിയിലുണ്ടായ ശക്തമായ ഇടിമിന്നലിൽ നിന്നും അൽഭുതകരമായി രക്ഷപെടാൻ കഴിഞ്ഞതിൻ്റെ ആശ്വാസത്തിലാണ് എടയൂർ പഞ്ചായത്ത് വാർഡ് പതിനൊന്ന് മൂന്നാക്കലിൽ താമസിക്കുന്ന കുത്തുകല്ലിങ്ങൽ ഉമൈമ.ശക്തമായ ഇടിമിന്നലിൽ ഉമൈമയുടെ ബെഡ് റൂമിലേക്ക് തീഗോളം വന്ന് പതിക്കുകയായിരുന്നു. മിന്നലിനെ തുടർന്ന് റൂമിലെ സ്വിച്ച് ബോർഡിലേക്ക് തീ പടരുകയും തുടർന്ന് തീഗോളമായി റൂമിൽ പതിക്കുകയുമായിരുന്നു. ഒറ്റക്ക് താമസിക്കുന്ന ഉമൈമ ജീവനും കൊണ്ടോടി തൊട്ടടുത്ത വീട്ടിൽ അഭയം പ്രാപിക്കുകയായിരുന്നു. റൂമിലുണ്ടായിരുന്ന കട്ടിൽ,ബെഡ്, വസ്ത്രങ്ങൾ എന്നിവ മുഴുവനായും കത്തി ചാമ്പലായി.
മുറിക്കുള്ളിലെ ടൈൽസുകളും തകർന്ന നിലയിലാണ്. എടയൂർ വില്ലേജ് ഓഫീസ് ഉദ്യോഗസ്ഥർ സംഭവ സ്ഥലത്തെത്തി പരിശോധന നടത്തി.ഭാഗ്യം ഒന്നുകൊണ്ട് മാത്രം ജീവൻ തിരിച്ച് കിട്ടിയതിൻ്റെ ആശ്വാസത്തിലാണ് ഉമൈമ. ജനപ്രതിനിധികളും നാട്ടുകാരും ഉമൈമയെ ആശ്വസിപ്പിക്കാനെത്തിയിരുന്നു..
Content Highlights: Umaima of Edayur is still shocked after the fireball inside the house due to lightning.
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !