പെരുമ്പാവൂർ: കംപ്രസർ പമ്പ് ഉപയോഗിച്ച് മലദ്വാരത്തിൽ കാറ്റടിച്ചതിനെ തുടർന്ന് യുവാവ് മരിച്ചു. പെരുമ്പാവൂരിൽ ജോലിക്കെത്തിയ അന്യസംസ്ഥാന തൊഴിലാളിയാണ് കൊല്ലപ്പെട്ടത്. പെരുമ്പാവൂർ മലമുറി മരിയൻ പ്ലെെവുഡ് കമ്പനിയിലെ ജീവനക്കാരനായ അസം സ്വദേശി മിന്റുവാണ് മരിച്ചത്.
സംഭവവുമായി ബന്ധപ്പെട്ട് ഒപ്പം ജോലി ചെയ്തിരുന്ന സിദ്ധാർത്ഥിനെ കുറുപ്പംപടി പൊലീസ് അറസ്റ്റ് ചെയ്തു. കുഴഞ്ഞുവീണെന്ന് പറഞ്ഞാണ് തൊഴിലാളികൾ മിന്റുവിനെ ആശുപത്രിയിൽ എത്തിച്ചത്. അസ്വാഭാവികത തോന്നി വിശദമായി അന്വേഷിച്ചപ്പോഴാണ് മരണ കാരണം വ്യക്തമായത്. ഇതിന് പിന്നാലെയാണ് പൊലീസ് സിദ്ധാർത്ഥിനെ അറസ്റ്റ് ചെയ്തത്.
Content Highlights: A young man was killed by blowing wind in his anus with a compressor pump; Collaborator arrested


വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !