തീയേറ്ററുടമകളുടെ പ്രതിഷേധം തുടരുന്നതിനിടെ 2018 സോണി ലിവിൽ സ്ട്രീമിങ്ങ് തുടങ്ങി. കരാറുകള്‍ ലംഘിച്ച് ജൂഡ് ആന്തണി ചിത്രം '2018' നേരത്തെ ഒടിടി റിലീസിനെത്തുന്നു എന്ന ആരോപണത്തിന് പിന്നാലെയാണ് ചിത്രത്തിന്റെ സ്ട്രീമിങ്ങ്. തിയേറ്ററിൽ റിലീസ് ചെയ്യുന്ന സിനിമകള്‍ നേരത്തെ ഒടിടിയിൽ എത്തുന്നതിനെതിരെ ഫിയോകിന്റെ പ്രതിഷേധം തുടരുകയാണ്.
എന്നാൽ തീയേറ്ററുകാരുടെ സമരത്തെ മാനിക്കുന്നെന്നും സിനിമ റിലീസിന് മുൻപ് നിർമാതാവിനെ സേഫ് ആക്കുന്ന രീതിയാണ് എനിക്കുള്ളതെന്നും അത് കൊണ്ടാണ് സോണി ലിവ് ഡീൽ വന്നപ്പോൾ അതൊരു ദൈവാനുഗ്രഹം ആയി കണ്ടതെന്നും ഇതാരും മനഃപൂർവം ചെയ്യുന്നതല്ലെന്നും വ്യക്തമാക്കി സംവിധായകൻ ജൂഡ് ആന്തണി ജോസഫ് പ്രതികരണവുമായി രംഗത്തെത്തിയിരുന്നു.
മലയാള സിനിമയുടെ എക്കാലത്തെയും റെക്കോർഡ് തകർത്ത് 200 കോടി ക്ലബ് കടന്ന ചിത്രമാണ് 2018. ചിത്രത്തിന് തീയേറ്ററിൽ നിന്ന് മാത്രം ലഭിച്ച കളക്ഷൻ 160 കോടി മുകളിലാണ്. അതേസമയം മൂന്ന് മാസം മുൻപ് തന്നെ ചിത്രത്തിന്റെ ഒടിടി അവകാശം സോണി ലിവിന് വിറ്റതായാണ് നിർമാതാവ് വേണു കുന്നപ്പിള്ളി പറഞ്ഞത്. തീയേറ്ററിലെത്തി 30 ദിവസം മുതൽ സ്ട്രീമിങ് ആരംഭിക്കാമെന്നാണ് സോണി ലിവുമായുള്ള ധാരണ.
എന്നാൽ സിനിമാമേഖലയിലെ സാമ്പത്തിക പ്രതിസന്ധി രൂക്ഷമായി തുടരുന്നതിനിടെ സിനിമകള്‍ നേരത്തെ ഒടിടിയിൽ എത്തുന്നതിൽ ഫിയോക് വലിയ പ്രതിഷേധമാണ് തുടരുന്നത്. പ്രതിഷേധത്തിന്റെ ഭാഗമായി നാളെയും മറ്റെന്നാളും തിയേറ്ററുകള്‍ അടച്ചിട്ട് പ്രതിഷേധിക്കാനാണ് ഫിയോക് തീരുമാനം. ഒരു സിനിമ തിയേറ്ററിൽ റിലീസ് ചെയ്താൽ 42 ദിവസം കഴിഞ്ഞ് മാത്രമേ ഒടിടി പ്ലാറ്റ്ഫോമിൽ റിലീസ് ചെയ്യാൻ പാടുള്ളു എന്നാണ് നിർമാതാക്കളും തിയേറ്റർ ഉടമകളും തമ്മിലുള്ള ധാരണ. എന്നാൽ ഇത് ലംഘിച്ചാണ് 2018 സോണി ലിവിൽ സ്ട്രീമിങ് തുടങ്ങിയിരിക്കുന്നത്.
Content Highlights: 2018 Sony Live during theater owners' protest
ഏറ്റവും പുതിയ വാർത്തകൾ:
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !