ഡിജിറ്റല്‍ മാധ്യമങ്ങളെ വേട്ടയാടാൻ ആരെയും അനുവദിക്കില്ലെന്ന് കോണ്‍ഫെഡറേഷൻ ഓഫ് ഓണ്‍ലൈൻ മീഡിയ ഇന്ത്യ (കോം ഇന്ത്യ) ജനറല്‍ കൗണ്‍സില്‍ യോഗം വ്യക്തമാക്കി.
കേന്ദ്ര സര്‍ക്കാര്‍ അംഗീകരിച്ച ഗ്രീവൻസ് കൗണ്‍സിലിന്റെ പരിധിയില്‍ നിന്നു കൊണ്ടും വാര്‍ത്താവിതരരണ മന്ത്രാലയത്തിന്റെ നിയമങ്ങള്‍ പാലിച്ചും വ്യവസ്ഥാപിതമായി പ്രവര്‍ത്തിക്കുന്ന ഓണ്‍ലൈൻ മാധ്യമങ്ങളില്‍ ആയിരക്കണക്കിന് ആളുകള്‍ ജോലി ചെയ്യുന്നുണ്ട്. ഡിജിറ്റല്‍ മാധ്യമങ്ങളുടെ അവകാശങ്ങള്‍ക്കും ക്ഷേമത്തിനും വേണ്ടി പ്രവര്‍ത്തിക്കുന്ന കോം ഇന്ത്യയെ അനാവശ്യ വിവാദങ്ങളിലേക്ക് വലിച്ചിഴക്കുന്നത് ജനപ്രതിനിധികള്‍ക്ക് ഭൂഷണമല്ല. എല്ലാ മാധ്യമ സംഘടനകളെയും പോലെ തന്നെ വളരെ ഉത്തരവാദിത്തത്തോടെ തന്നെയാണ് കോം ഇന്ത്യയും പ്രവര്‍ത്തിക്കുന്നത്.
മാറികൊണ്ടിരിക്കുന്ന മാധ്യമ മേഖലയില്‍ ശക്തമായ സ്വാധീനം ചെലുത്താൻ കഴിയുന്ന ഡിജിറ്റല്‍ മാധ്യമങ്ങളെ ഒറ്റതിരിഞ്ഞും അല്ലാതെയും വേട്ടയാടാമെന്നത് വ്യാമോഹം മാത്രമാണ്.
ഭരണഘടന അനുസരിച്ച് എം എല്‍ എ യായി സത്യപ്രതിജ്ഞ ചെയ്ത ഒരാള്‍ നല്ലനിലയില്‍ പ്രവര്‍ത്തിക്കുന്ന ഒരു മാധ്യമ സംഘടനയെയും മാധ്യമങ്ങളെയും വെല്ലുവിളിക്കുന്നുവെന്നത് ലജ്ജാകരമാണ്. ഇത്തരം കാര്യങ്ങളില്‍ നിന്ന് ബന്ധപ്പെട്ടവര്‍ പിന്മാറണം.
ഓണ്‍ലൈൻ മാധ്യമങ്ങളുമായി ബന്ധപ്പെട്ട കേസ് നടത്തിപ്പിന് ജ്യൂറിസ്ഡിക്ഷൻ പരിധി അതാത് സംസ്ഥാനത്തായി നിജപ്പെടുത്തണമെന്നും ഇതിനായി നിയമം കൊണ്ടുവരാൻ കേന്ദ്ര സര്‍ക്കാരിനെ സമീപിക്കാനും യോഗം തീരുമാനിച്ചു.
പ്രസിഡണ്ട് വിൻസെന്റ് നെല്ലിക്കുന്നേല്‍ അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി അബ്ദുല്‍ മുജീബ് സ്വാഗതം പറഞ്ഞു. വൈസ് പ്രസിഡണ്ട് സോയ് മോൻ മാത്യു, ജോ .സെക്രട്ടറി അജയ് മുത്താന, ട്രഷറര്‍ കെ കെ ശ്രീജിത്ത് എന്നിവര്‍ ചര്‍ച്ചകള്‍ക്ക് നേതൃത്വം വഹിച്ചു.
ഷാജൻ സ്‌കറിയ, അല്‍ അമീൻ, ബിനു ഫല്‍ഗുണൻ, ആര്‍ രതീഷ്, കുഞ്ഞിക്കണ്ണൻ മുട്ടത്ത് സംസാരിച്ചു. ജോ സെക്രട്ടറി കെ ബിജുനു നന്ദി പറഞ്ഞു.
Content Highlights: Digital media will not be allowed to poach: Com India
ഏറ്റവും പുതിയ വാർത്തകൾ:
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !