ബെംഗളുരുവില്‍ മലയാളി യുവതിയെ മരിച്ച നിലയില്‍ കണ്ടെത്തി. കളമശ്ശേരി സ്വദേശിയായ കെ എസ് നീതുവാണ് മരിച്ചത്.
ബെംഗളുരു ബസവനഗര്‍ ശോഭ സണ്‍ഫ്ലവറിന് എതിര്‍വശത്തെ എസ്.എല്‍.വി റസിഡൻസിയിലെ സ്വന്തം ഫ്ലാറ്റിലായിരുന്നു നീതുവിനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. ആത്മഹത്യയെന്നാണ് പൊലീസ് നിഗമനം.
ഭര്‍ത്താവ് ആന്ധ്രപ്രദേശ് റാത്തൂര്‍ സ്വദേശി ശ്രീകാന്ത്. ഒന്നരവയസ്സുള്ള പുനര്‍വി ഏക മകളാണ്. നീതുവും ശ്രീകാന്തും ഐടി മേഖലയില്‍ ജോലി ചെയ്യുകയായിരുന്നു. സംഭവമറിഞ്ഞ് നീതുവിന്റെ വീട്ടുകാര്‍ എത്തിയിരുന്നു. മൃതദേഹം പോസ്റ്റ്‍മോര്‍ട്ട്ത്തിന് ശേഷം നാട്ടിലേക്ക് കൊണ്ടുപോയി.
Content Highlights: Malayali woman hanged in Bengaluru
ഏറ്റവും പുതിയ വാർത്തകൾ:
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !