തിരുവനന്തപുരം: ബെല്‍ജിയം ആസ്ഥാനമായുള്ള ഇന്റര്‍നാഷനല്‍ അസോസിയേഷൻ ഓഫ് പബ്ലിക് ട്രാൻസ്പോര്‍ട് (യുഐടിപി) ഏര്‍പ്പെടുത്തിയ രാജ്യാന്തര പുരസ്കാരം കെഎസ്‌ആര്‍ടിസിക്ക്.
സ്പെയിനിലെ ബാര്‍സലോണയില്‍ നടക്കുന്ന യുഐടിപി പൊതു ഗതാഗത ഉച്ചകോടിയില്‍വച്ച് കെഎസ്‌ആര്‍ടിസിക്കുള്ള പ്രത്യേക പുരസ്കാരം കെഎസ്‌ആര്‍ടിസി സിഎംഡിയും, സംസ്ഥാന ഗതാഗത സെക്രട്ടറിയുമായ ബിജുപ്രഭാകര്‍ ഏറ്റുവാങ്ങി. കഴിഞ്ഞ 3 വര്‍ഷമായി കെഎസ്‌ആര്‍ടിസിയില്‍ നടക്കുന്ന പുന:ക്രമീകരണ പ്രവര്‍ത്തനങ്ങള്‍ക്കുള്ള അംഗീകാരമായിട്ടാണ് യുഐടിപി യുടെ വിദഗ്ദ്ധ സമിതി കെഎസ്‌ആര്‍ടിസിയെ ഈ പുരസ്കാരത്തിനായി പരിഗണിച്ചത്.
ജൂണ്‍ 4 മുതല്‍ 7 വരെയാണ് ഉച്ചകോടി. കെഎസ്‌ആര്‍ടിസിയോടൊപ്പം ജപ്പാനില്‍ നിന്നുള്ള ഈസ്റ്റ് ജപ്പാൻ റെയില്‍വേ കമ്ബനി, ചൈനയില്‍ നിന്നുള്ള ബെയ്‌ജിങ് പബ്ലിക് ട്രാൻസ്‌പോര്‍ട് കോര്‍പറേഷൻ, ജക്കാര്‍ത്തയില്‍ നിന്നുള്ള മാസ്സ് റാപിഡ് ട്രാൻസിറ്റ് എന്നീ സ്ഥാപനങ്ങളും പുരസ്കാരങ്ങള്‍ ഏറ്റുവാങ്ങി.
രാജ്യാന്തര പൊതുഗതാഗത സംവിധാനങ്ങളെ ഒരേ കുടക്കീഴില്‍ ഏകോപിപ്പിക്കുന്നതില്‍ പ്രധാന പങ്ക് വഹിക്കുന്ന യുഐടിപി ഏര്‍പ്പെടുത്തുന്ന പ്രധാന പുരസ്കാരം അന്താരാഷ്ട്ര സ്ഥാപനങ്ങള്‍ക്കൊപ്പം കെഎസ്‌ആര്‍ടിസിക്കായി ഏറ്റുവാങ്ങിയതില്‍ അതിയായ സന്തോഷമുണ്ടെന്ന് സിഎംഡി ബിജുപ്രഭാകര്‍ പറഞ്ഞു. ഇത് പോലെയുള്ള പുരസ്കാരങ്ങള്‍ കെഎസ്‌ആര്‍ടിസിയുടെ മുന്നോട്ടുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് പ്രചോദമാകുമെന്നും അദ്ദേഹം വ്യക്തമാക്കി.
Content Highlights: International Award for KSRTC; Received by Biju Prabhakar
ഏറ്റവും പുതിയ വാർത്തകൾ:
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !