മിൽമയോട് മത്സരിക്കാൻ നന്ദിനി; കേരളത്തിൽ 25 പുതിയ ഔട്ട്ലെറ്റുകൾ, ദിവസേന 25,000 ലിറ്റർ പാൽ

0

കൊച്ചി:
മിൽമയുടെയും സർക്കാരിന്‍റെയും എതിർപ്പ് അവഗണിച്ച് കേരളത്തിൽ പാൽ വിതരണം സജീവമാക്കാനൊരുങ്ങി കർണാടകയിൽനിന്നുള്ള നന്ദിനി. ആറു മാസത്തിനുള്ളിൽ സംസ്ഥാനത്ത് 25 ഓളം ഔട്ട്ലെറ്റുകൾ തുടങ്ങാനാണ് പദ്ധതി, അതായത് ഓരോ ജില്ലയിലും 2 ഔട്ട്ലെറ്റുകൾ.

ചെറുകിട കടകള്‍ക്ക് ഏജന്‍സി നല്‍കില്ലെന്നും പാല്‍ കൃത്യമായ ഊഷ്മാവില്‍ സംഭരിച്ച് എത്തിക്കാനുള്ള വാഹനവും സൂക്ഷിക്കാൻ സൗകര്യമുള്ള കോൾഡ് സ്റ്റോറേജും ഉള്ളവര്‍ക്കേ ഏജന്‍സി നല്‍കൂവെന്നും നന്ദിനി വ്യക്തമാക്കി.

കേരളവുമായി മത്സരിക്കാനില്ലെന്നും സംസ്ഥാനത്ത് കുറവുള്ള രണ്ടര ലക്ഷം ലിറ്റർ പാൽ വിപണിയിലെത്തിക്കുകയാണ് ലക്ഷ്യമെന്നും നന്ദിനി പ്രതികരിച്ചു. ജനസാന്ദ്രതയേറിയ ജില്ലയാണെങ്കില്‍ ഔട്ട്‌ലെറ്റുകള്‍ ഇനിയും കൂട്ടുമെന്നാണ് നന്ദിനിയുടെ നിലപാട്. 25 ഔട്ട്ലെറ്റുകൾ വഴി ദിവസേന 25,000 ലിറ്റർ പാൽ വിൽക്കാനാണ് ലക്ഷ്യമിടുന്നത്.

നിലവില്‍ എറണാകുളം ജില്ലയിലെ കാക്കനാട്, എളമക്കര, പത്തനംതിട്ട ജില്ലയിലെ പന്തളം, മലപ്പുറം ജില്ലയിലെ മ‍ഞ്ചേരി, ഇടുക്കി ജില്ലയിലെ തൊടുപുഴ എന്നിവിടങ്ങളിൽ ഔട്ടലെറ്റുകൾ പ്രവർത്തിക്കുന്നുണ്ട്. കോഴിക്കോട്, തലശേരി, ഗുരുവായൂര്‍ എന്നിവിടങ്ങളില്‍ കൂടി ഉടന്‍ ഔട്ട്‌ലെറ്റുകള്‍ തുറക്കും. ഇതിനു പുറമേ 16 പുതിയ ഔട്ട്ലെറ്റുകൾ കൂടി ഉടൻ തുറക്കാനാണ് നന്ദിനി പദ്ധതിയിടുന്നത്.

Content Highlights: Nandini to compete with Milma; 25 new outlets, 25,000 liters of milk daily
ഏറ്റവും പുതിയ വാർത്തകൾ:

Post a Comment

0Comments
* Please Don't Spam Here. All the Comments are Reviewed by Admin.

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

Post a Comment (0)

#buttons=(Accept !) #days=(30)

Our website uses cookies to enhance your experience. Learn More
Accept !