കിയ പ്രീമിയം എംപിവി (മള്‍ട്ടി പര്‍പസ് വെഹിക്കിള്‍) മോഡലായ 'കാര്‍ണിവല്ലിന്റെ' വില്‍പന അവസാനിപ്പിച്ചു

0

കൊറിയന്‍ കാര്‍ നിർമാതാക്കളായ കിയ ഇന്ത്യയില്‍ പ്രീമിയം എംപിവി (മള്‍ട്ടി പര്‍പസ് വെഹിക്കിള്‍) മോഡലായ കാര്‍ണിവല്ലിന്റെ വില്‍പന അവസാനിപ്പിച്ചു. കാര്‍ണിവലിനെ വെബ്സൈറ്റില്‍ നിന്ന് ഒഴിവാക്കുകയും രാജ്യത്തുടനീളമുള്ള ഡീലര്‍ഷിപ്പുകള്‍ വഴിയുള്ള ഓര്‍ഡറുകള്‍ സ്വീകരിക്കുന്നത് നിര്‍ത്തുകയും ചെയ്തു. പുതിയ തലമുറ മോഡലുകളിലേക്ക് ശ്രദ്ധ കേന്ദ്രീകരിക്കുന്നതിന്റെ ഭാഗമായാണ് കാര്‍ണിവല്‍ പിന്‍വലിക്കുന്നത്.

2020 ഫെബ്രുവരിയിലെ ഓട്ടോ എക്സ്പോയിലാണ് മൂന്നാം തലമുറ കിയ കാര്‍ണിവല്‍ ഇന്ത്യയില്‍ അവതരിപ്പിച്ചത്. നിരവധി സവിശേഷതകളും സാങ്കേതികവിദ്യയും കാര്‍ണിവലില്‍ സംഗമിച്ചിരുന്നു.

വര്‍ഷങ്ങളായി ടൊയോട്ട ഇന്നോവയെന്ന ഒരേയൊരു രാജാവ് അടക്കിവാണിരുന്ന എംപിവി ശ്രേണിയിയെ വിറപ്പിച്ചാണ് കാര്‍ണിവല്‍ എന്ന എതിരാളിയുമായി കിയ എത്തിയത്. ഏഴ്, എട്ട്, ഒമ്പത് എന്നിങ്ങനെ മൂന്ന് സീറ്റിങ് ഓപ്ഷനുകളിലാണ് വാഹനം വിപണിയിലുള്ളത്. 8 സ്പീഡ് ഓട്ടോമാറ്റിക് ട്രാന്‍സ്മിഷനോട് കൂടിയ 2.2 ലിറ്റര്‍ ഫോര്‍ സിലിണ്ടര്‍ സിആര്‍ഡിഐ ടര്‍ബോ ഡീസല്‍ എഞ്ചിന്‍, 440 എന്‍എം ടോര്‍ക്കും 200 എച്ച്പി കരുത്തും പകരുന്നു. വെളുപ്പ്, കറുപ്പ്, സില്‍വര്‍ നിറങ്ങളിലാണ് വാഹനം പുറത്തിറങ്ങിയത്.

മികച്ച ഫീച്ചറുകളാണ് ചുരുങ്ങിയ കാലത്തിനുള്ളില്‍ കാര്‍ണിവലിനെ വാഹന പ്രേമികൾക്കിടയിൽ പ്രിയങ്കരമാക്കിയത്. പവര്‍ സ്ലൈഡിങ് റിയര്‍ ഡോറുകളാണ് വാഹനത്തിന്റെ പ്രധാന പ്രത്യേകത. സ്മാര്‍ട്‌ഫോണ്‍ കണക്ടിവിറ്റിയുള്ള 8-ഇഞ്ചുള്ള ടച്ച്‌സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ്റ് സിസ്റ്റം, രണ്ടാം നിര യാത്രക്കാര്‍ക്ക് വേണ്ടിയുള്ള രണ്ട് 10.1-ഇഞ്ച് ടച്ച്‌സ്‌ക്രീന്‍ ഡിസ്‌പ്ലേ, ത്രീ-സോണ്‍ ക്ലൈമറ്റ് കണ്ട്രോള്‍, ഡ്യൂവല്‍ പാനല്‍ ഇലക്ട്രിക്ക് സണ്‍റൂഫ്, കിയയുടെ യു.വി.ഒ കണക്ട് ചെയ്ത കാര്‍ ടെക്, ഇലക്ട്രിക്ക് ടെയില്‍ഗേറ്റ് എന്നിങ്ങനെ നീളുന്നു പട്ടിക. ഡ്യൂവല്‍ ടോണ്‍ ബ്ലാക്ക്, ബെയ്ജ് എന്നിങ്ങനെ മൂന്ന് ഇന്റീരിയര്‍ കളര്‍ ഓപ്ഷനിലാണ് കിയ കാര്‍ണിവല്‍ എത്തിയത്.

സുരക്ഷയുടെ കാര്യത്തിലും കാര്‍ണിവല്‍ ഏറെ മുന്നിലാണ്. ഓസ്ട്രേലിയന്‍ എന്‍ ക്യാപ് ക്രാഷ് ടെസ്റ്റിലാണ് കിയ കാര്‍ണിവല്‍ ഫൈവ് സ്റ്റാര്‍ റേറ്റിങ്ങ് നേടി സുരക്ഷയില്‍ കരുത്തനെന്ന് തെളിയിച്ചത്. കാര്‍ണിവലിന്റെ എട്ട് സീറ്റര്‍ ഓപ്ഷനാണ് ഇടിപരീക്ഷയ്ക്ക് വിധേയമാക്കിയത്. വാഹനത്തിനുള്ളിലെ യാത്രക്കാര്‍ക്ക് സുരക്ഷയൊരുക്കുന്നതിലും കൊളീഷന്‍ അവോയിഡന്‍സ് അസെസ്‌മെന്റിലും മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്.

ഐഎസ്ഒ ഫിക്‌സ് ആങ്കറുകള്‍, ഹെഡ് പ്രൊട്ടക്റ്റിങ് എയര്‍ ബാഗുകള്‍, എമര്‍ജന്‍സി ബ്രേക്കിങ്ങ് സംവിധാനം, ആക്ടീവ് ലെയ്ന്‍ കീപ്പിങ്ങ്, ഇന്റലിജെന്റ് സീറ്റ് ബെല്‍റ്റ് റിമൈന്‍ഡറുകള്‍ എന്നിവയും സുരക്ഷയ്ക്ക് കരുത്തേകുന്നു.ബ്രേക്ക് അസിസ്റ്റ്, ടയര്‍ പ്രെഷര്‍ മോണിറ്റര്‍, എഞ്ചിന്‍ ഇമോബിലൈസര്‍, ക്രാഷ് സെന്‍സര്‍, എഞ്ചിന്‍ ചെക്ക് വാണിങ്, ഇലക്ട്രിക് സ്റ്റെബിലിറ്റി കണ്‍ട്രോള്‍, റോള്‍ ഓവര്‍ മിറ്റിഗേഷന്‍, കണ്‍സേണിങ് ബ്രേക്ക് കണ്‍ട്രോള്‍, കര്‍ട്ടന്‍ എയര്‍ബാഗുകള്‍, സ്പീഡ് സെന്‍സ് ചെയ്യാന്‍ കഴിയുന്ന ഓട്ടോ ഡോര്‍ ലോക്ക് എന്നിവയും സുരക്ഷ ഒരുക്കിയിരുന്നു. ഇന്ത്യയില്‍ 30.99 ലക്ഷം മുതല്‍ 35.45 ലക്ഷം വരെയായിരുന്നു കാര്‍ണിവലിന്റെ വില.

സെല്‍റ്റോസിന്റെ വമ്പന്‍ വിജയത്തിന് ശേഷം കിയ ഇന്ത്യയില്‍ അവതരിപ്പിച്ച രണ്ടാമത്തെ വാഹനമാണ് കാര്‍ണിവല്‍. 
മുഖ്യമന്ത്രി പിണറായി വിജയന്റെ ഔദ്യോഗിക വാഹനങ്ങളുടെ നിരയിലേക്ക് 2022 ജൂണിൽ കിയയുടെ കാര്‍ണിവല്‍ മോഡല്‍ എത്തിയിരുന്നു. കിയ കാര്‍ണിവല്‍ 8എടി ലിമോസിന്‍ പ്ലസ് 7 കാറാണ് ഇത്. മന്ത്രി വി അബ്ദുറഹ്മാനും കിയ കാർണിവലാണ് ഉപയോഗിക്കുന്നത്.

Content Highlights: Kia has discontinued the premium MPV (Multi-Purpose Vehicle) model 'Carnival'
ഏറ്റവും പുതിയ വാർത്തകൾ:
Tags

Post a Comment

0Comments
* Please Don't Spam Here. All the Comments are Reviewed by Admin.

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

Post a Comment (0)

#buttons=(Accept !) #days=(30)

Our website uses cookies to enhance your experience. Learn More
Accept !