മുപ്പത് മണിക്കൂര്‍ ബാറ്ററി ലൈഫുമായി റെഡ്മി ബഡ്‌സ് 4 ആക്ടിവ്

0

പുതിയ ടിഡബ്ല്യൂഎസ് ഇയര്‍ഫോണ്‍വില്‍പ്പനയ്‌ക്കെത്തിച്ചിരിക്കുകയാണ് ഷഓമിയുടെ ഉപബ്രാന്‍ഡ് ആയ റെഡ്മി.

ബഡ്‌സ് 4 ആക്ടിവ്-എയര്‍ എന്ന പേരിലാണ് പുതിയ ബഡ്‌സ് എത്തിയിരിക്കുന്നത്. മികച്ച ബെയ്‌സ് നല്‍കാനായി, ഇതിന് 12എംഎം ബെയ്‌സ് പ്രോ ഡ്രൈവറുകളാണ് ഉള്ളത് ഒപ്പം സ്പഷ്ടതയ്ക്കും ഊന്നല്‍ നല്‍കിയാണ് ഇത് നിര്‍മിച്ചിരിക്കുന്നത്.

നീണ്ടു നില്‍ക്കുന്ന ബാറ്ററി
30 മണിക്കൂര്‍ വരെ പ്രവര്‍ത്തിപ്പിക്കാമെന്ന് കമ്ബനി പറയുന്നു .

അതിവേഗ ചാര്‍ജിങ്
കേവലം 10 മിനിറ്റ് ചാര്‍ജ് ചെയ്താല്‍ തങ്ങളുടെ റെഡ്മി ബഡ്‌സ് 4 ആക്ടിവ്-എയര്‍ 90 മിനിറ്റ് നേരത്തേക്ക് ഉപയോഗിക്കാന്‍ സാധിക്കുമെന്ന് കമ്ബനി അവകാശപ്പെടുന്നു.

നല്ല ശബ്ദം
ഇലക്‌ട്രോണിക് നോയിസ് ക്യന്‍സലേഷനും റെഡ്മി ബഡ്‌സ് 4 ആക്ടിവ്-എയറില്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്നു. ഇത് പ്രത്യേകിച്ചും ഫോണ്‍ കോളുകള്‍ നടത്തുന്ന സമയത്ത് വളരെ ഉപകാരപ്രദമായിരിക്കും.

ഗൂഗിള്‍ ഫാസ്റ്റ് പെയര്‍
ഗൂഗിള്‍ ഫാസ്റ്റ് പെയര്‍ സാങ്കേതികവിദ്യയും ഉപയോഗിച്ചിരിക്കുന്നതിനാല്‍ റെഡ്മി ബഡ്‌സ് 4 ആക്ടിവ്-എയറിന് ഒറ്റ സ്പര്‍ശത്താല്‍ ഈ ഫീച്ചര്‍ സപ്പോര്‍ട്ടുചെയ്യുന്ന ആന്‍ഡ്രോയിഡ് ഫോണുകളുമായി പെയര്‍ ചെയ്യാം. ഇതുപയോഗിച്ച്‌ ബഡ്‌സ് അവസാനം എവിടെയാണെന്നു കണ്ടുപിടിക്കുകയും ചെയ്യാം.
ഐപിഎക്‌സ്4 റേറ്റിങ്
ഇതിനെല്ലാം പുറമെ, റെഡ്മി ബഡ്‌സ് 4 ആക്ടിവ്-എയറിന് ഐപിഎക്‌സ്4 റേറ്റിങും ഉണ്ട്. അല്‍പ്പം വെള്ളം തെറിച്ചാലും, വിയര്‍പ്പു പുരണ്ടാലും ഒക്കെ അത് ബഡ്‌സ് 4 ആക്ടിവ്-എയറിന്റെ പ്രവര്‍ത്തനത്തെ ബാധിക്കില്ല.

ഭാരം
റെഡ്മിയുടെ ഏറ്റവും പുതിയ ഇയര്‍ഫോണിന്റെ മറ്റൊരു എടുത്തുപറയത്തക്ക സവിശേഷത അതിന്റെ രൂപകല്‍പ്പനാ രീതിയാണ്. മിക്കവര്‍ക്കും അനുയോജ്യമായിരിക്കും ഇത്. കേവലം 74 ഗ്രാം ആണ് ഭാരം.

വില
റെഡ്മി ബഡ്‌സ് 4 ആക്ടിവ്-എയറിന്റെ എംആര്‍പി 2,999 രൂപയാണ്. എന്നാല്‍, ഇതിപ്പോള്‍ ആമസോണില്‍ പ്രാരംഭ ഓഫര്‍ വിലയായ 1,199 രൂപയ്ക്ക് വില്‍ക്കുന്നുണ്ട്.

Content Highlights: Redmi Buds 4 Active with 30 hours of battery life
ഏറ്റവും പുതിയ വാർത്തകൾ:

Post a Comment

0Comments
* Please Don't Spam Here. All the Comments are Reviewed by Admin.

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

Post a Comment (0)

#buttons=(Accept !) #days=(30)

Our website uses cookies to enhance your experience. Learn More
Accept !