പൊന്നാനി: പ്രായപൂർത്തിയാവാത്ത കുട്ടികള്‍ക്ക് നേരെ ലൈംഗിക അതിക്രമം നടത്തിയ മൂന്ന മദ്രസ അധ്യാപകർ ഉൾപ്പെടെ നാല് പേർ പോക്സോ കേസിൽ അറസ്റ്റിൽ. മദ്രസ അധ്യാപകരായ പാലപ്പെട്ടി പൊറ്റാടി കുഞ്ഞഹമ്മദ് (64), പാലക്കാട് മണത്തിൽ കൊച്ചിയിൽ ഹൈദ്രോസ് (50),ലപ്പെട്ടി തണ്ണിപ്പാരൻ മുഹമ്മദുണ്ണി (67) എന്നിവരെയും വെളിയങ്കോട് തൈപ്പറമ്പിൽ ബാവ (54) എന്നയാളെയുമാണ് പൊലീസ് അറസ്റ്റ് ചെയ്തത്.
സ്കൂളിൽ നടന്ന കൗൺസലിങ്ങിലാണു വിദ്യാർഥികൾ ദുരനുഭവം വെളിപ്പെടുത്തിയത്. അഞ്ചാം ക്ലാസിൽ പഠിക്കുന്ന മൂന്നു കുട്ടികളുടെ മൊഴി അനുസരിച്ച് ചൈൽഡ് ലൈന് നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ്.
മദ്രസ അധ്യാപകര്‍ മദ്രസയില്‍ വെച്ചും ബാവ സ്വന്തം വീട്ടിൽവെച്ചുമാണ് കുട്ടികൾക്ക് നേരെ ലൈംഗികാതിക്രമം നടത്തിയത്. പൊന്നാനി കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.
Content Highlights: The girls disclosed their ordeal during counselling, and 4 people including 3 madrasa teachers were arrested
ഏറ്റവും പുതിയ വാർത്തകൾ:
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !