വീട്ടു ജോലിക്കാരിയുടെ പ്രായപൂര്‍ത്തിയാവാത്ത മകളെ പീഡിപ്പിച്ചെന്ന കേസില്‍, പുരാവസ്തു തട്ടിപ്പു കേസിലെ പ്രതി മോന്‍സന്‍ മാവുങ്കലിന് ജീവപര്യന്തം തടവു ശിക്ഷ. എറണാകുളം പോക്‌സോ കോടതിയുടേതാണ് വിധി. മോന്‍സനെതിരെ ചുമത്തപ്പെട്ട എല്ലാ കുറ്റങ്ങളും തെളിഞ്ഞതായി കോടതി വിലയിരുത്തി.
വിദ്യാഭ്യാസ സൗകര്യം വാഗ്ദാനം ചെയ്ത് പതിനേഴുകാരിയായ പെണ്‍കുട്ടിയെ പീഡിപ്പിച്ചെന്നാണ് കേസ്. 2019 ജുലൈയിലാണ് കേസിനാസ്പദമായ സംഭവം. ഉന്നത വിദ്യാഭ്യാസത്തിന് സഹായിക്കാമെന്ന പേരില്‍ മോന്‍സന്‍ പെണ്‍കുട്ടിയെ ലൈംഗികമായി ഉപദ്രവിച്ചെന്നാണ് കേസ്.
2018 മുതല്‍ പെണ്‍കുട്ടിയെ പ്രതി തുടര്‍ച്ചയായി പീഡിപ്പിച്ചതായി കുറ്റപത്രത്തില്‍ പറയുന്നു. മോന്‍സന്റെ മുന്‍ ജീവനക്കാര്‍ അടക്കം ആകെ 36 സാക്ഷികളെയാണ് കുറ്റപത്രത്തില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്
Content Highlights: Monsan Mawunkal sentenced to life in prison; Punishment in POCSO case
ഏറ്റവും പുതിയ വാർത്തകൾ:
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !