കൊച്ചി: ചലചിത്ര താരം വിനായകനെതിരെ നടപടിയെടുക്കാന്‍ ഇന്‍ഡിഗോയ്ക്ക് നിര്‍ദ്ദേശം നല്‍കണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയില്‍ ഹര്‍ജി.
വിമാനയാത്രയ്ക്കിടെ വിനായകന്‍ അധിഷേപിച്ചെന്ന് ആരോപിച്ച് ജിബി ജെയിംസ് എന്നയാളാണ് കോടതിയെ സമീപിച്ചത്. ഇന്‍ഡിഗോ വിമാനത്തില്‍ ബോര്‍ഡ് ചെയ്യാന്‍ നില്‍ക്കുന്നതിനിടെയാണ് പരാതിക്ക് ആസ്പദമായ രീതിയില്‍ നടന്‍ സഹയാത്രികനെ അപമാനിച്ചത്.
ഗോവ വിമാനത്താവളത്തില്‍ വച്ചാണ് സംഭവം. ചണ്ഡിഗഡില്‍ നിന്ന് കൊച്ചിയിലേക്കുള്ള യാത്രയ്ക്കിടെയാണ് പരാതിക്കാരന് നടനില്‍ നിന്ന് മോശം അനുഭവമുണ്ടായത്. ബോര്‍ഡിംഗ് ബ്രിഡ്ജില്‍ വച്ച് ഫോണില്‍ വീഡിയോ കണ്ടിരുന്ന പരാതിക്കാരന്‍ നടന്റെ വീഡിയോ എടുത്തുവെന്ന് ആരോപിച്ചാണ് വിനായകന്‍ പൊട്ടിത്തെറിച്ചതും സഹയാത്രികനെ അധിഷേപിച്ചതും. വീഡിയോ അല്ല എടുക്കുന്നതെന്നും ഫോണ്‍ പരിശോധിച്ച് കൊള്ളാന്‍ നടനോട് ആവശ്യപ്പെട്ടിട്ടും അത് കേള്‍ക്കാന്‍ പോലും തയ്യാറാവാതെ വിനായകന്‍ അധിഷേപം തുടരുകയായിരുന്നു.
സംഭവത്തില്‍ ഇന്‍ഡിഗോ വിമാനക്കമ്ബനിയെ പരാതിയുമായി സമീപിച്ചെങ്കിലും യാത്രക്കാരന്‍ വിമാനത്തിന് പുറത്തിറങ്ങിയതിനാല്‍ ഒന്നും ചെയ്യാനാവില്ലെന്ന നിലപാടാണ് വിമാനക്കമ്ബനി സ്വീകരിച്ചത്. ഇതിനെതിരെയാണ് ജിബി ജെയിംസ് ഹൈക്കോടതിയെ സമീപിച്ചത്. നടനെതിരെ നടപടിയെടുക്കാന്‍ വിമാനക്കമ്ബനിക്ക് നിര്‍ദ്ദേശം നല്‍കണമെന്ന ആവശ്യമാണ് ജിബി ജെയിംസ് മുന്നോട്ട് വയ്ക്കുന്നത്.
Content Highlights: Actor Vinayak insulted during flight; Petition to the High Court for action
ഏറ്റവും പുതിയ വാർത്തകൾ:
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !