കൊറിയര്‍ സര്‍വീസുമായി കെഎസ്‌ആര്‍ടിസി; കേരളത്തില്‍ എവിടേക്കും 16 മണിക്കൂറില്‍ സാധനങ്ങള്‍ എത്തും, ഇന്ന് തുടക്കം

0
കൊറിയര്‍ സമയത്ത് എത്തുമോ എന്ന ടെൻഷൻ ഇനി വേണ്ട. കേരളത്തിലെവിടെയും 16 മണിക്കൂറിനുള്ളില്‍ സാധനങ്ങള്‍ എത്തിക്കാനുള്ള കൊറിയര്‍ ആൻഡ് ലോജിസ്റ്റിക്സ് സര്‍വീസുമായി കെഎസ്‌ആര്‍ടിസി.

ഇന്ന് മുതലാണ് സര്‍വീസ് ആരംഭിക്കുന്നത്. രാവിലെ 11 മണിക്ക് കെഎസ്‌ആര്‍ടിസി തിരുവനന്തപുരം സെൻട്രല്‍ ഡിപ്പോ അങ്കണത്തില്‍ ഗതാഗതമന്ത്രി ആന്റണി രാജു പദ്ധതിയുടെ ഉദ്ഘാടനം നിര്‍വഹിക്കും.

ഡിപ്പോകളില്‍ നിന്ന് ഡിപ്പോകളിലേക്കാണ് കൊറിയര്‍ സര്‍വീസ് നടത്തുക. ഉപഭോക്താവ് തൊട്ടടുത്ത ഡിപ്പോയില്‍ നിന്ന് കൊറിയര്‍ കലക്‌ട് ചെയ്യുന്ന സംവിധാനമാണ് തുടക്കത്തില്‍ ഏര്‍പ്പെടുത്തിയിട്ടുള്ളത്. ഡിപ്പോകളിലെ ഫ്രണ്ട് ഓഫിസില്‍ തന്നെയാണ് കൊറിയര്‍ സര്‍വീസ് സംവിധാനവുമായി ബന്ധപ്പെട്ട നടപടിക്രമങ്ങള്‍ ഒരുക്കിയിട്ടുള്ളത്. കേരളത്തിന് പുറമെ ബെംഗളൂരു, മൈസൂരു, കോയമ്ബത്തൂര്‍, തെങ്കാശി, നാഗര്‍കോവില്‍ തുടങ്ങിയ ഇടങ്ങളിലേക്കും പ്രാരംഭ ഘട്ടത്തില്‍ കൊറിയര്‍ സര്‍വീസ് നടത്തും.

കൊറിയര്‍ അയയ്ക്കാനുള്ള സാധനങ്ങള്‍ പാക്ക് ചെയ്ത് സെന്ററില്‍ എത്തിക്കണം. അയയ്ക്കുന്ന ആളിനും സ്വീകരിക്കുന്ന ആളിനും അപ്ഡേറ്റുകള്‍ മെസേജായി ലഭിക്കും. കൊറിയര്‍ അയച്ച ഡിപ്പോയിലേക്ക് സ്വീകരിക്കുന്ന ആള്‍ നേരിട്ട് വരണം. സാധുതയുള്ള തിരിച്ചറിയല്‍ കാര്‍ഡ് വേരിഫൈ ചെയ്ത് സാധനം കൈമാറും. 3 ദിവസത്തിനുള്ളില്‍ കൊറിയര്‍ കൈപ്പറ്റാത്ത പക്ഷം പിഴ ഈടാക്കും. സ്വകാര്യ കൊറിയര്‍ സേവനങ്ങളെക്കാള്‍ നിരക്ക് കുറവിലാണ് കെഎസ്‌ആര്‍ടിസി കൊറിയര്‍ ആൻഡ് ലോജിസ്റ്റിക്സ് നടത്തുക.

Content Highlights: Goods will reach anywhere in Kerala in 16 hours, KSRTC with courier service; Start today
ഏറ്റവും പുതിയ വാർത്തകൾ:

Post a Comment

0Comments
* Please Don't Spam Here. All the Comments are Reviewed by Admin.

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

Post a Comment (0)

#buttons=(Accept !) #days=(30)

Our website uses cookies to enhance your experience. Learn More
Accept !