ഹയര്‍ സെക്കൻഡറി, വൊക്കേഷണല്‍ ഹയര്‍ സെക്കൻഡറി ഒന്നാം വര്‍ഷ പ്രവേശനത്തിനുള്ള ട്രയല്‍ അലോട്ട്മെന്റില്‍ ഇന്നുകൂടി തിരുത്തല്‍ വരുത്താം.
ഇന്നു വൈകീട്ട് അഞ്ചു മണി വരെയാണ് ട്രയല്‍ അലോട്ട്മെന്റ് പരിശോധിക്കാനും തിരുത്തല്‍ വരുത്താനുമുള്ള സമയപരിധി.
ഏകജാലക പോര്‍ട്ടലായ www.admission.dge.kerala.gov.in ല്‍ ലോഗിൻ ചെയ്ത് ട്രയല്‍ അലോട്ട്മെന്റ് പരിശോധിക്കാവുന്നതാണ്. അലോട്ട്മെന്റ് പരിശോധിക്കാനും തിരുത്തല്‍ വരുത്താനുമുള്ള സഹായം സംസ്ഥാനത്തെ എല്ലാ സര്‍ക്കാര്‍, എയ്ഡഡ് ഹൈസ്കൂള്‍, ഹയര്‍ സെക്കൻഡറി സ്കൂളുകളിലെയും ഹെല്‍പ്പ് ഡെസ്കുകളിലൂടെ ലഭിക്കും.
ആദ്യ അലോട്ട്‌മെന്റ് ജൂണ്‍ 19 ന് പ്രസിദ്ധീകരിക്കും. ഒന്നാം ഘട്ടത്തിലെ അവസാന അലോട്ട്‌മെന്റ് ജൂലൈ ഒന്നിനുമാണ്.പട്ടിക വിഭാഗങ്ങള്‍, ഒബിസി, മുന്നാക്ക വിഭാഗങ്ങളിലെ സാമ്ബത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ എന്നീ വിഭാഗങ്ങള്‍ക്ക് സംവരണം ചെയ്തിരിക്കുന്ന ഈ സീറ്റുകള്‍ ഒന്നാം ഘട്ടത്തിലെ അവസാന അലോട്ട്മെന്റിലാകും അനുവദിക്കുക.
പ്ലസ് വണ്ണിന് 4,59,119 പേര്‍ അപേക്ഷിച്ചതില്‍ 2,38,879 മെറിറ്റ് സീറ്റുകളിലേക്കാണ് അലോട്ട്മെന്റ് നല്‍കിയിരിക്കുന്നത്. ആകെ 3,02353 മെറിറ്റ് സീറ്റുകള്‍ ഉണ്ടെങ്കിലും ഇതില്‍ 63,474 സംവരണ സീറ്റുകള്‍ ഒഴിച്ചിട്ടാണ് ട്രയല്‍ അലോട്ട്മെന്റ്. ജൂലൈ അഞ്ചിന് ക്ലാസുകള്‍ ആരംഭിക്കാനാണ് ലക്ഷ്യമിടുന്നത്.
Content Highlights: Plus One Admission: Correction in Trial Allotment; The deadline is today only till 5 pm
ഏറ്റവും പുതിയ വാർത്തകൾ:
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !