വളവുകളിലും വീതി കുറഞ്ഞ സ്ഥലങ്ങളിലും വാഹന പരിശോധന പാടില്ലെന്ന് മനുഷ്യാവകാശ കമ്മിഷന്‍

0
വളവുകളിലും വീതി കുറഞ്ഞ സ്ഥലങ്ങളിലും വാഹന പരിശോധന പാടില്ലെന്ന് മനുഷ്യാവകാശ കമ്മിഷന്‍ Human Rights Commission says that vehicle inspection should not be done on bends and narrow places

വാഹന പരിശോധനയില്‍ പൊലീസിന് നിര്‍ദേശവുമായി മനുഷ്യാവകാശ കമ്മിഷൻ. അപകടങ്ങള്‍ ക്ഷണിച്ച്‌ വരുത്തുന്ന തരത്തില്‍ വളവുകളിലും വീതി കുറഞ്ഞ സ്ഥലങ്ങളിലും വാഹന പരിശോധന പാടില്ലെന്ന് മനുഷ്യാവകാശ കമ്മിഷൻ ഉത്തരവിട്ടു.

കോഴിക്കോട് റൂറല്‍ എസ്പിയ്ക്കാണ് കമ്മിഷൻ അംഗം കെ.ബൈജുനാഥ് നിര്‍ദേശം നല്‍കിയത്. ‍

അഴിയൂര്‍ ഗ്രാമപഞ്ചായത്ത് മെമ്ബര്‍ സാലിം പുനത്തില്‍ നല്‍കിയ പരാതിയിലാണ് മനുഷ്യാവകാശ കമ്മിഷന്റെ നടപടി. അഴിയൂര്‍ ദേശീയപാതയിലെ അടിപ്പാലത്തിന് ഉള്ളില്‍ ചോമ്ബാല പൊലീസ് നടത്തിയ വാഹന പരിശോധനയ്ക്കെതിരെയായിരുന്നു പരാതി. അപകടകരമായ രീതിയില്‍ നടത്തുന്ന പരിശോധന തടയണമെന്ന് ആവശ്യപ്പെട്ട് സാലിം പുനത്തില്‍ മുഖ്യമന്ത്രി, ഡിജിപി എന്നിവര്‍ക്ക് പരാതി നല്‍കിയിരുന്നു. എന്നാല്‍ രണ്ടു മാസത്തിന് ശേഷം പൊലീസ് വീണ്ടും പരിശോധന തുടര്‍ന്നു. പിന്നാലെയാണ് പരാതിക്കാരൻ മനുഷ്യാവകാശ കമ്മിഷനെ സമീപിച്ചത്.

Content Highlights: Human Rights Commission says that vehicle inspection should not be done on bends and narrow places
ഏറ്റവും പുതിയ വാർത്തകൾ:

Post a Comment

0Comments
* Please Don't Spam Here. All the Comments are Reviewed by Admin.

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

Post a Comment (0)

#buttons=(Accept !) #days=(30)

Our website uses cookies to enhance your experience. Learn More
Accept !