യുഎഇ ഇൽ വാഹനമോടിക്കുന്നവരുടെ ശ്രദ്ധക്ക്: റോഡുകളില്‍ വേഗത പരിധിയിൽ സുപ്രധാന മാറ്റങ്ങൾ അറിയാം

0
യുഎഇ ഇൽ വാഹനമോടിക്കുന്നവരുടെ ശ്രദ്ധക്ക്: റോഡുകളില്‍ വേഗത പരിധിയിൽ സുപ്രധാന മാറ്റങ്ങൾ അറിയാം Attention motorists in the UAE: Important changes to speed limits on roads

ദുബായ്:
അടുത്തയാഴ്ചത്തെ ബലി പെരുന്നാള്‍ അവധിക്ക് യുഎഇ കുടുംബ സമേതം ചുറ്റിക്കാണാനുള്ള ഒരുക്കത്തിലാണ് സ്വദേശികളും പ്രവാസികളും ഉള്‍പ്പെടെയുള്ള നിരവധി പേര്‍. എന്നാല്‍ വാഹനമോടിക്കുന്നവര്‍ ശ്രദ്ധിക്കേണ്ട ഒരു കാര്യമുണ്ട്. യുഎഇയിലെ വിവിധ എമിറേറ്റുകളിലെ നിരത്തുകളിലൂം പാലങ്ങളിലുമുള്ള സ്പീഡ് ലിമിറ്റില്‍ അടുത്ത കാലത്തായി വലിയ മാറ്റങ്ങളാണ് അധികൃതര്‍ കൊണ്ടുവന്നിരിക്കുന്നത്. പഴയ ഓര്‍മയില്‍ സ്പീഡ് ലിമിറ്റ് സൈന്‍ബോര്‍ഡുകള്‍ ശ്രദ്ധിക്കാതെ യാത്ര ചെയ്യുന്നത് വലിയ പിഴകളാണ് ക്ഷണിച്ചുവരുത്തുക.

ലഭ്യമായ പഠനങ്ങളുടെ അടിസ്ഥാനത്തില്‍ റോഡുകളിലെ സുരക്ഷ മെച്ചപ്പെടുത്തുന്നതിനുള്ള ഫലപ്രദമായ മാര്‍ഗമെന്ന രീതിയിലാണ് വാഹനങ്ങളുടെ വേഗത പരിധി ക്രമീകരിക്കുന്നത്. ഇത് വാഹനാപകടങ്ങള്‍ കുറയ്ക്കുന്നതില്‍ വലിയ പങ്ക് വഹിക്കും എന്നതിനാലാണിത്. റോഡിന്റെ അവസ്ഥകളും ട്രാഫിക് അപകടങ്ങളുടെ നിരക്കുമെല്ലാം പരിഗണിച്ചാണ് റോഡുകളിലെ വേഗപരിധി കൂട്ടുകയോ കുറയ്ക്കുകയോ ചെയ്യുന്നത്.

വേഗത പരിധി മാറ്റിയ പ്രധാന റോഡുകള്‍ ഇവ​:
വേഗപരിധി നിയന്ത്രണങ്ങള്‍ മറികടന്ന് അമിത വേഗതയില്‍ വാഹനമോടിക്കുന്നവര്‍ക്ക് 300 ദിര്‍ഹം മുതല്‍ 3000 ദിര്‍ഹം വരെ പിഴയാണ് നിശ്ചയിച്ചിരിക്കുന്നത്. വേഗപരിധി മറികടന്ന് ഡ്രൈവര്‍ എത്ര വേഗത്തില്‍ പോകുന്നു എന്നതിന്റെ അടിസ്ഥാനത്തിലാണ് പിഴ ഈടാക്കുന്നത്. ചില റോഡുകളില്‍ വാഹനം ഓടിക്കേണ്ട മിനിമം വേഗതയും നിശ്ചയിച്ചിട്ടുണ്ട്. ഈ റോഡുകളില്‍ മിനിമം വേഗ പരിധിയില്‍ കുറച്ച സ്പീഡില്‍ വാഹനമോടിച്ചാലും പിഴ നല്‍കേണ്ടിവരും. അടുത്തിടെ വേഗത പരിധി മാറ്റിയ പ്രധാന റോഡുകള്‍ ഇവയാണ്.

1. അല്‍ റീം ഐലന്‍ഡ് മുതല്‍ ഷെയ്ഖ് സായിദ് റോഡ് വരെ
അബുദാബി ഉമ്മു യാഫിന സ്ട്രീറ്റില്‍ അല്‍ റീം ഐലന്‍ഡ് മുതല്‍ ഷെയ്ഖ് സായിദ് റോഡ് (അല്‍ ഖുറം) വരെയുള്ള ഭാഗങ്ങളില്‍ പുതിയ വേഗപരിധിയാണ് ജൂണ്‍ 7 ബുധനാഴ്ച മുതല്‍ അധികൃതര്‍ നിശ്ചയിച്ചിരിക്കുന്നത്. മാറ്റിയ വേഗപരിധി സൂചിപ്പിക്കുന്ന പുതിയ സൈന്‍ ബോര്‍ഡുകള്‍ സ്ഥാപിച്ചതായി അബുദാബി പോലീസ് അറിയിച്ചു.

2. സ്വീഹാന്‍ റോഡ്, അബുദാബി
ജൂണ്‍ 4 മുതല്‍, അല്‍ ഫലാഹ് പാലത്തില്‍ നിന്ന് അബുദാബി അന്താരാഷ്ട്ര വിമാനത്താവളത്തിലേക്കുള്ള റോഡിന്റെ വേഗത പരിധി മണിക്കൂറില്‍ 120 കിലോമീറ്ററായി പുനക്രമീകരിച്ചിട്ടുണ്ട്. നേരത്തേ ഇത് 140 കി.മീ ആയിരുന്നു. ഈ റോഡില്‍ അമിത വേഗം കാരണമായുള്ള വാഹനാപകടങ്ങള്‍ വര്‍ധിച്ചുവരുന്ന സഹാചര്യത്തിലാണ് പുതിയ തീരുമാനം.

3. ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് റോഡ്, അബുദാബി
കഴിഞ്ഞ ഏപ്രില്‍ മുതല്‍, അബുദാബി ട്രാഫിക് അധികൃതര്‍ ഈ പ്രധാന ഹൈവേയില്‍ മണിക്കൂറില്‍ 120 കിലോമീറ്റര്‍ മിനിമം സ്പീഡ് നടപ്പിലാക്കിയിട്ടുണ്ട്. ഇതു വഴി 120 കിലോമീറ്റര്‍ വേഗതയില്‍ കുറഞ്ഞ സ്പീഡില്‍ യാത്ര ചെയ്യുന്നവരില്‍ നിന്ന് മെയ് 1 മുതല്‍ 400 ദിര്‍ഹം പിഴ ചുമത്തുന്നുണ്ട്. അതേസമയം, ഈ റോഡിലെ പരമാവധി വേഗത മണിക്കൂറില്‍ 140 കിലോമീറ്ററാണ്. ഇടതുവശത്ത് നിന്ന് ഒന്നും രണ്ടും പാതകളിലാണെങ്കില്‍ പിഴ ഒഴിവാക്കാന്‍ 120 കിലോമീറ്റര്‍ വേഗതയില്‍ വാഹനമോടിക്കേണ്ടിവരുമെന്ന് ഡ്രൈവര്‍മാര്‍ ശ്രദ്ധിക്കണം. കുറഞ്ഞ വേഗത നിശ്ചയിച്ചിട്ടില്ലാത്ത മൂന്നാമത്തെ പാതയിലൂടെ വേഗത കുറഞ്ഞ വാഹനങ്ങള്‍ അനുവദിക്കും.

4. ദുബായ്-ഹത്ത റോഡ്
ജനുവരിയില്‍ റോഡ്സ് ആന്‍ഡ് ട്രാന്‍സ്പോര്‍ട്ട് അതോറിറ്റി (ആര്‍ടിഎ) ദുബായ്-ഹത്ത റോഡിലെ വേഗപരിധി 100 കിലോമീറ്ററില്‍ നിന്ന് 80 കിലോമീറ്ററായി കുറച്ചിരുന്നു. ദുബായ്, അജ്മാന്‍, അല്‍ ഹുസ്ന്‍ റൗണ്ട്എബൗട്ട് എന്നിവിടങ്ങളില്‍ വ്യാപിച്ചുകിടക്കുന്ന 6 കിലോമീറ്ററില്‍ പുതിയ വേഗ പരിധി ബാധകമാണ്.

5. മസ്ഫൂത്ത്, മുസൈറ പ്രദേശങ്ങള്‍, അജ്മാന്‍
ദുബായ് പ്രഖ്യാപനത്തിന് തൊട്ടുപിന്നാലെ, അജ്മാനിലെ മസ്ഫൂത്ത്, മുസൈറ മേഖലകളില്‍ സ്ഥിതി ചെയ്യുന്ന ഹത്ത സ്ട്രീറ്റിലെ വേഗപരിധിയിലും പുതിയ മാറ്റങ്ങള്‍ വരുത്തിയിട്ടുണ്ട്. പരിധി 100 കിലോമീറ്ററില്‍ നിന്ന് 80 കിലോമീറ്ററായി കുറച്ചു. ഇക്കാര്യം വ്യക്താമക്കുന്ന പുതിയ മുന്നറിയിപ്പ് ബോര്‍ഡുകളും സ്ഥാപിച്ചിട്ടുണ്ട്.

6. അബുദാബി-അല്‍ ഐന്‍ റോഡ്
അബുദാബി - അല്‍ ഐന്‍ റോഡിലെ വേഗപരിധി മണിക്കൂറില്‍ 160 കിലോമീറ്ററില്‍ നിന്ന് 140 കിലോമീറ്ററായാണ് ട്രാഫിക് വിഭാഗം കുറച്ചത്. പോലീസും അബുദാബി ഇന്റഗ്രേറ്റഡ് ട്രാന്‍സ്പോര്‍ട്ട് സെന്ററും നല്‍കിയ സംയുക്ത പ്രസ്താവന പ്രകാരം അല്‍ ഐന്‍ സിറ്റിയുടെ ദിശയിലുള്ള അല്‍ സാദ് പാലം മുതല്‍ അല്‍ അമീറ പാലം വരെ ഈ വേഗപരിധി ബാധകമാണ്.

7. വാദി മാദിഖ് - കല്‍ബ റോഡ്
ഈ വീതിയേറിയ റോഡിന് ചുറ്റും ജനവാസ കേന്ദ്രങ്ങളോ നഗര കേന്ദ്രങ്ങളോ ഇല്ലാത്തതിനാല്‍ വേഗപരിധി 80 കിലോമീറ്ററില്‍ നിന്ന് 100 കിലോമീറ്ററായി ഉയര്‍ത്താന്‍ ഗതാഗത അധികൃതര്‍ തീരുമാനിച്ചു. ഇ102 എന്ന പേരില്‍ അറിയപ്പെടുന്ന ഈ റോഡ് വാദി മാദിഖിനെ ഫുജൈറ അതിര്‍ത്തിയില്‍ നിന്ന് 12 കിലോമീറ്റര്‍ അകലെയുള്ള കല്‍ബയുമായി ബന്ധിപ്പിക്കുന്നു.

8. അല്‍ സാദ പാലം, അബുദാബി
അബുദാബിയിലെ അല്‍ സാദ പാലത്തില്‍ റോഡ് പണി നടക്കുന്നതിനാല്‍ ജൂണ്‍ 23 മുതല്‍ പുതിയ വേഗപരിധി ബാധകമാക്കുമെന്ന് ഗതാഗത അതോറിറ്റി ബുധനാഴ്ച പ്രഖ്യാപിച്ചു. ഇത് 2023 ഡിസംബര്‍ അവസാനം വരെ മാത്രമേ നടപ്പാക്കൂവെന്നും അധികൃതര്‍ വ്യക്തമാക്കി. നാളെ വെള്ളിയാഴ്ച മുതല്‍ ഷെയ്ഖ് സായിദ് ബിന്‍ സുല്‍ത്താന്‍ സ്ട്രീറ്റിലെ പാലത്തിന്റെ ഇരുവശങ്ങളിലും വേഗപരിധി 80 കിലോമീറ്ററായി കുറയ്ക്കുമെന്ന് അബുദാബി ഇന്റഗ്രേറ്റഡ് ട്രാന്‍സ്പോര്‍ട്ട് സെന്റര്‍ (ഐടിസി) അറിയിച്ചു. ട്രാഫിക് സിഗ്‌നലുകള്‍ കര്‍ശനമായി പാലിക്കാനും നിര്‍ദ്ദേശിച്ച ബദല്‍ റൂട്ടുകള്‍ സ്വീകരിക്കാനും ഡ്രൈവര്‍മാരോട് ഐടിസി അറിയിച്ചു.

Content Highlights: Attention motorists in the UAE: Important changes to speed limits on roads
ഏറ്റവും പുതിയ വാർത്തകൾ:

Post a Comment

0Comments
* Please Don't Spam Here. All the Comments are Reviewed by Admin.

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

Post a Comment (0)

#buttons=(Accept !) #days=(30)

Our website uses cookies to enhance your experience. Learn More
Accept !