കോഴിക്കോട്: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ യുവാവ് അറസ്റ്റില്‍. നൊച്ചാട് പൊയിലില്‍ മീത്തല്‍ അനീഷിനെ (27) ആണ് കൊയിലാണ്ടി പൊലീസ് അറസ്റ്റ് ചെയ്തത്. സ്വകാര്യ ലോഡ്ജില്‍ എത്തിച്ച് പെണ്‍കുട്ടിയെ പീഡിപ്പിക്കുകയായിരുന്നു.
പെണ്‍കുട്ടിയുടെ അമ്മയുടെ സുഹൃത്താണ് പ്രതിയെന്നാണ് പൊലീസ് പറയുന്നത്. പീഡനത്തിന് ഒത്താശചെയ്തതിന് പെണ്‍കുട്ടിയുടെ അമ്മയെയും അറസ്റ്റുചെയ്തിട്ടുണ്ട്. കഴിഞ്ഞ ഏപ്രിലിലാണ് സംഭവമുണ്ടായത്. പീഡനവിവരം പെണ്‍കുട്ടി ബന്ധുവിനോട് പറയുകയായിരുന്നു.
കൊയിലാണ്ടി പോലീസ് ഇൻസ്പെക്ടര്‍ എം.വി. ബിജു, എസ്.ഐ. അനീഷ് വടക്കയില്‍, എ.എസ്.ഐ. കെ.പി. ഗിരീഷ്, വനിതാ സിവില്‍ പോലീസ് ഓഫീസര്‍ വി. മൗവ്യ, ഒ.കെ. സുരേഷ്, എസ്.സി.പി.ഒ. മണികണ്ഠൻ തുടങ്ങിയവരാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
Content Highlights: A minor girl was molested; Contributed by mother; Arrested
ഏറ്റവും പുതിയ വാർത്തകൾ:
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !