വന്യജീവി ആക്രമണത്തിന് ചികിത്സാച്ചെലവ് രണ്ട് ലക്ഷംവരെ കിട്ടും; ലഭിക്കാന്‍ ഡോക്ടറുടെ സര്‍ട്ടിഫിക്കറ്റ് മതി

0
വന്യജീവി ആക്രമണത്തിന് ചികിത്സാച്ചെലവ് രണ്ട് ലക്ഷംവരെ കിട്ടും; ലഭിക്കാന്‍ ഡോക്ടറുടെ സര്‍ട്ടിഫിക്കറ്റ് മതി Treatment costs for wildlife attack can be up to two lakhs; A doctor's certificate is enough to get it

തിരുവനന്തപുരം:
വന്യജീവി ആക്രമണത്തില്‍ പരിക്കേറ്റാല്‍ ചികിത്സാച്ചെലവിനായുള്ള നടപടിക്രമങ്ങള്‍ ലഘൂകരിച്ച്‌ സര്‍ക്കാര്‍.

വന്യമൃഗ ആക്രമണം മൂലം പരിക്കേല്‍ക്കുന്നവര്‍ക്ക് ചികിത്സാ ചെലവായി പരമാവധി നല്‍കുന്നത് രണ്ട് ലക്ഷം രൂപയാണ്. ഇത് ലഭിക്കാൻ സിവില്‍ സര്‍ജൻ റാങ്കില്‍ കുറയാത്ത മെഡിക്കല്‍ ഓഫിസര്‍ നല്‍കുന്ന സാക്ഷ്യപത്രം വേണമെന്ന വ്യവസ്ഥയിലാണ് ഭേദഗതി. രജിസ്റ്റേര്‍ഡ് മെഡിക്കല്‍ പ്രാക്ടീഷണറോ സര്‍ക്കാര്‍ സര്‍വിസിലെ മെഡിക്കല്‍ ഓഫിസറോ സാക്ഷ്യപ്പെടുത്തിയാല്‍ പണം ലഭിക്കും.

പാമ്ബുകടിയേറ്റ് സ്വകാര്യ ആശുപത്രികളില്‍ ചികിത്സ തേടുന്നവര്‍ക്കും സര്‍ക്കാര്‍ ഡോക്ടര്‍ ചികിത്സാ സാക്ഷ്യപത്രം നല്‍കണമെന്നായിരുന്നു വ്യവസ്ഥ. ഇത് പ്രായോഗികമല്ലെന്ന് സര്‍ക്കാര്‍ ഡോക്ടര്‍മാര്‍ അറിയിച്ചു. ഇതോടെ നഷ്ടപരിഹാരം ലഭിക്കാതെ വന്നതായി വനം മന്ത്രിക്ക് പരാതി ലഭിച്ചിരുന്നു. തുടര്‍ന്നാണ് വ്യവസ്ഥയില്‍ മാറ്റം വരുത്തിയത്.

സ്ഥായിയായ അംഗവൈകല്യം സംഭവിക്കുന്നവര്‍ക്ക് രണ്ടുലക്ഷം രൂപവരെ നഷ്ടപരിഹാരം ലഭിക്കും. രണ്ട് ലക്ഷത്തിന് മുകളിലുള്ള ചികിത്സാ ചെലവിനായി സര്‍ക്കാര്‍ സര്‍വിസിലെ മെഡിക്കല്‍ ഓഫിസര്‍തന്നെ സാക്ഷ്യപ്പെടുത്തണം. പട്ടികവര്‍ഗ വിഭാഗക്കാര്‍ക്ക് ചികിത്സക്ക് ചെലവാകുന്ന മുഴുവൻ തുകയും തിരികെ ലഭിക്കും.

Content Highlights: Treatment costs for wildlife attack can be up to two lakhs; A doctor's certificate is enough to get it
ഏറ്റവും പുതിയ വാർത്തകൾ:

Post a Comment

0Comments
* Please Don't Spam Here. All the Comments are Reviewed by Admin.

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

Post a Comment (0)

#buttons=(Accept !) #days=(30)

Our website uses cookies to enhance your experience. Learn More
Accept !