പോലീസുകാരെത്തി മുറി തുറക്കാന്‍ ശ്രമിച്ചെങ്കിലും ഉള്ളില്‍നിന്ന് ലോക്കായിപ്പോയിരുന്നു. തുടര്‍ന്ന് താക്കോല്‍ വാതിലിന്റെ താഴ് ഭാഗത്തുകൂടി നിഹാല്‍ പോലീസുകാര്‍ക്ക് കൈമാറി. അവര്‍ക്കും താക്കോല്‍ ഉപയോഗിച്ച് തുറക്കാന്‍ സാധിക്കാതെ വന്നതോടെയാണ് വാതില്‍ ചവിട്ടിത്തുറന്നത്. പോലീസുകാര്‍ ചവിട്ടിപ്പൊളിച്ച ഭാഗത്തുകൂടി നിഹാല്‍ മുറിക്ക് പുറത്തേക്ക് ഇറങ്ങുന്നതടക്കമുള്ള ദൃശ്യം ലൈവിലുണ്ട്.
തുടര്‍ന്ന് വാതില്‍ ചവിട്ടിപ്പൊളിച്ച് അകത്തുകയറി കസ്റ്റഡിയിലെടുക്കുകയായിരുന്നു. പൊലീസ് വാതില്‍ തകര്‍ക്കുന്നതിന്റെ ദൃശ്യങ്ങള്‍ 'തൊപ്പി' സമൂഹമാധ്യമങ്ങളില്‍ തത്സമയം പങ്കവച്ചു. സ്റ്റേഷനില്‍ ഹാജരാകാമെന്ന് അറിയിച്ചിട്ടും സമ്മതിച്ചില്ലെന്നും പ്രശസ്തിക്കു വേണ്ടിയാണ് അറസ്റ്റെന്നും തൊപ്പി ആരോപിച്ചു.
അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം വളാഞ്ചേരി കോടതിയില്‍ ഹാജരാക്കും. ഹാര്‍ഡ് ഡിസ്‌ക്, കംപ്യൂട്ടര്‍, രണ്ട് മൊബൈല്‍ ഫോണുകള്‍ എന്നിവ പോലീസ് പിടിച്ചെടുത്തു.
കട ഉദ്ഘാടന വേദിയില്‍ അശ്ലീല പദപ്രയോഗങ്ങള്‍നടത്തിയതിനു തൊപ്പിക്കെതിരെ കേസെടുത്തിരുന്നു. കഴിഞ്ഞയാഴ്ച വളാഞ്ചേരിയില്‍ കടയുടെ ഉദ്ഘാടനത്തിനെത്തിയപ്പോഴാണ് കേസിനാസ്പദമായ സംഭവം. ദേശീയപാതയില്‍ മണിക്കൂറുകളോളം ഗതാഗത തടസ്സമുണ്ടാക്കിയെന്ന വകുപ്പും ചുമത്തിയിട്ടുണ്ട്.
കോഴിക്കോട് റോഡില്‍ നവീകരണം പൂര്‍ത്തിയാക്കിയ കടയുടെ ഉദ്ഘാടനത്തിനാണ് ഇയാള്‍ എത്തിയത്. കടയുടമയ്ക്കെതിരെയും കേസെടുത്തു. ട്രോമാ കെയര്‍ വൊളന്റിയര്‍ സൈഫുദ്ദീൻ പാടമാണ് പരാതി നല്‍കിയത്. ആയിരക്കണക്കിനു കുട്ടികളാണ് യുട്യൂബറെ കാണാൻ എത്തിയിരുന്നത്.
Content Highlights: Controversial YouTuber 'Topi' taken into custody
Valancherry Police
ഏറ്റവും പുതിയ വാർത്തകൾ:
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !