പെരിന്തല്‍മണ്ണ ജില്ലാ ആശുപത്രിയില്‍ നിന്ന് വീണ്ടും പാമ്ബിന്‍ കുഞ്ഞുങ്ങളെ പിടികൂടി. സര്‍ജിക്കല്‍ വാര്‍ഡിനകത്ത് നിന്നാണ് രണ്ട് പാമ്ബിന്‍ കുഞ്ഞുങ്ങളെ കണ്ടെത്തിയത്.
കഴിഞ്ഞദിവസങ്ങളില്‍ സര്‍ജിക്കല്‍ വാര്‍ഡില്‍ നിന്ന് പതിനൊന്ന് പാമ്ബിന്‍ കുഞ്ഞുങ്ങളെ പിടികൂടിയതിനെ തുടര്‍ന്ന് വാര്‍ഡ് അടിച്ചിരുന്നു. അവിടെ നിന്നാണ് ഇന്ന് വീണ്ടും പാമ്ബിന്‍ കുഞ്ഞുങ്ങളെ പിടികൂടിയത്.
പാമ്ബിന്‍ കുഞ്ഞുങ്ങളെ കണ്ടതിനെ തുടര്‍ന്ന് സര്‍ജിക്കല്‍ വാര്‍ഡിലെ ഇരുപതോളം രോഗികളെ ഇന്നലെ ഇവിടെനിന്നു മാറ്റിയിരുന്നു. പഴയ ബ്ലോക്കിലെ മറ്റു വാര്‍ഡുകളിലേക്കും ദേശീയപാതയ്ക്ക് അപ്പുറമുള്ള മാതൃശിശു ബ്ലോക്കിലേക്കുമായാണു രോഗികളെ മാറ്റിയത്. സ്ട്രെച്ചറിലും വീല്‍ചെയറിലും ആംബുലന്‍സിലുമായാണു രോഗികളെ മറ്റു വാര്‍ഡുകളിലെത്തിച്ചത്.
സര്‍ജിക്കല്‍ വാര്‍ഡിലെ പാമ്ബുകളെ കണ്ടതിനു സമീപത്തെ ഒരു മുറിയിലെ എട്ടോളം രോഗികളെ ചൊവ്വാഴ്ച തന്നെ മറ്റു വാര്‍ഡിലേക്കു മാറ്റിയിരുന്നു. സര്‍ജിക്കല്‍ വാര്‍ഡും പഴയ ഓപറേഷന്‍ തിയേറ്ററും കാരുണ്യ ആരോഗ്യ പദ്ധതി കൗണ്ടറും ഉള്‍പ്പെടുന്ന ഈ കെട്ടിടം ഇന്നലെ വൈകിട്ടോടെ പൂര്‍ണമായി അടച്ചു. വിശദമായ പരിശോധനയ്ക്കു ശേഷമേ ഇനി ഈ കെട്ടിടത്തിലെ സൗകര്യം ഉപയോഗിക്കൂ.
ഇന്നലെ രാവിലെ തന്നെ സര്‍ജിക്കല്‍ വാര്‍ഡിലെ മുഴുവന്‍ രോഗികളെയും മാറ്റാന്‍ തീരുമാനിച്ചിരുന്നു. ഇതിന്റെ നടപടിക്രമങ്ങള്‍ക്കിടെ ഉച്ചയോടെ വീണ്ടും സമീപത്തെ മുറിയില്‍ പാമ്ബിനെ കണ്ടതോടെ അടിയന്തരമായി രോഗികളെ മാറ്റുകയായിരുന്നു. ശനിയാഴ്ച രാവിലെ മുതലാണ് ഇവിടെ പാമ്ബിന്‍കുഞ്ഞുങ്ങളെ കണ്ടു തുടങ്ങിയത്.
Content Highlights: Baby snakes were again caught from Perinthalmanna district hospital
ഏറ്റവും പുതിയ വാർത്തകൾ:
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !