ജില്ലയിലെ അഞ്ച് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളില്‍ ഉപതെരഞ്ഞെടുപ്പ് നടക്കുന്നതിന്റെ ഭാഗമായി വോട്ടര്‍പട്ടിക പുതുക്കുന്നു.
മേലാറ്റൂര്‍ ഗ്രാമപഞ്ചായത്തിലെ 1,10,11,12,13,14,16 വാര്‍ഡുകള്‍, കീഴാറ്റൂര്‍ ഗ്രാമപഞ്ചായത്തിലെ 4, 8 വാര്‍ഡുകള്‍, ചുങ്കത്തറ ഗ്രാമപഞ്ചായത്തിലെ 14 ആം വാര്‍ഡ് (കളക്കുന്ന്), തുവ്വൂര്‍ ഗ്രാമപഞ്ചായത്തിലെ 11 ആം വാര്‍ഡ് (അക്കരപ്പുറം), പുഴക്കാട്ടിരി ഗ്രാമപഞ്ചായത്തിലെ 16 ആം വാര്‍ഡ് (കട്ടിലശ്ശേരി) എന്നിവിടങ്ങളിലെ വോട്ടര്‍പട്ടികയാണ് പുതുക്കുന്നത്. 2023 ജനുവരി ഒന്നിനോ അതിന് മുന്‍പോ 18 വയസ് പൂര്‍ത്തിയായവരെ ഉള്‍പ്പെടുത്തിയാണ് വോട്ടര്‍ പട്ടിക പുതുക്കുന്നത്.
ഇതിന്റെ ഭാഗമായുള്ള കരട് വോട്ടര്‍ പട്ടിക www.sec.kerala.gov.in എന്ന വെബ്സൈറ്റില്‍ പരിശോധിക്കാം. അപേക്ഷകളും ആക്ഷേപങ്ങളും ജൂലൈ 4 നകം സമര്‍പ്പിക്കണം. അന്തിമ വോട്ടര്‍ പട്ടിക ജൂലൈ 13 ന് പ്രസിദ്ധീകരിക്കും
Content Highlights: By-election: Update of voter list
ഏറ്റവും പുതിയ വാർത്തകൾ:
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !