കൊച്ചി: തനിക്കൊപ്പം ലിവ് ഇന്‍ റിലേഷനില്‍ കഴിഞ്ഞിരുന്ന കൂട്ടുകാരിയെ ബന്ധുക്കള്‍ തട്ടിക്കൊണ്ടുപോയെന്നും വിട്ടുകിട്ടണമെന്നും ആവശ്യപ്പെട്ട് മലപ്പുറം സ്വദേശിനിയായ സുമയ്യ ഷെറിന്‍ നല്‍കിയ ഹേബിയസ് കോര്‍പ്പസ് ഹര്‍ജിയിലെ തുടര്‍നടപടികള്‍ അവസാനിപ്പിച്ചു.
ഹൈക്കോടതിയില്‍ ഹാജരായ യുവതി ബന്ധം തുടരാന്‍ താത്പര്യമില്ലെന്നും മാതാപിതാക്കള്‍ക്കൊപ്പം പോകാനാണ് താത്പര്യമെന്നും അറിയിച്ചതിനെ തുടര്‍ന്നാണിത്.
ജസ്റ്റിസുമാരായ പിബി സുരേഷ് കുമാര്‍, ശോഭ അന്നമ്മ ഈപ്പന്‍ എന്നിവരുള്‍പ്പെട്ട ബെഞ്ചാണ് ഹര്‍ജി പരിഗണിച്ചത്.മലപ്പുറം സ്വദേശിനികളായ ഇരുവരും പന്ത്രണ്ടാം ക്ലാസില്‍ പഠിക്കുമ്ബോള്‍ സൗഹൃദത്തിലായതാണ്. പ്രായപൂര്‍ത്തിയായതോടെ ഒരുമിച്ച് ജീവിക്കാന്‍ തീരുമാനിച്ചു. വീട്ടുകാരുടെ എതിര്‍പ്പിനെ തുടര്‍ന്ന് ജനുവരി 27ന് വീടുവിട്ടു.
ബന്ധുക്കള്‍ പൊലീസില്‍ പരാതി നല്‍കിയതിനെത്തുടര്‍ന്ന് ഇരുവരേയും മലപ്പുറം ജ്യുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കി. ഒരുമിച്ചുജീവിക്കാന്‍ കോടതി അനുവാദം നല്‍കിയതിനെ തുടര്‍ന്നായിരുന്നു എറണാകുളത്തേക്ക് താമസം മാറ്റിയത്. കോലഞ്ചേരിയില്‍ വാടകയ്ക്ക് താമസിക്കവേ മെയ് 30-ന് കൂട്ടുകാരിയെ ബന്ധുക്കള്‍ തട്ടിക്കൊണ്ടുപോയി എന്നായിരുന്നു ഹര്‍ജിയില്‍ പറഞ്ഞിരുന്നത്.
Content Highlights: Not interested in continuing the relationship; The friend went with her parents; Sumaiya's case closed
ഏറ്റവും പുതിയ വാർത്തകൾ:
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !