വളാഞ്ചേരി: പെരിന്തൽമണ്ണ റോഡിൽ ഡോക്ടർ ഗോവിന്ദൻ പടിക്ക് സമീപം ഇന്ന് വൈകീട്ട് നാല് മണിയോട് കൂടിയുണ്ടായ അപകടത്തിൽ രണ്ട് യുവാക്കൾക്ക് ദാരുണാന്ത്യം.
വേങ്ങരയിൽ ക്വാർട്ടേഴ്സിൽ താമസിക്കുന്ന യുവാക്കൾ ബൈക്കുമായി കോൺക്രീറ്റ് പ്രവർത്തികൾക്ക് എത്തിയതാകാമെന്ന നിഗമനത്തിലാണ് പോലീസ്.ആസാം സ്വദേശികളായ രാഹുൽ, അമീർ എന്നീ യുവാക്കളാണ് മരണപെട്ടതെന്നാണ് പോലീസ് പറയുന്നത്.
വിശദാംശങ്ങൾ ശേഖരിച്ചു വരികയാണന്നും ബന്ധുക്കൾ എത്തിയാൽ ഇൻക്വസ്റ്റ് നടപടികൾ ആരംഭിക്കുമെന്നും വളാഞ്ചേരി എസ്.ഐ ജലീൽ കറുത്തേടത്ത് മീഡിയ വിഷനോട് പറഞ്ഞു. വളാഞ്ചേരിയിൽ നിന്നും പടപറമ്പിലേക്ക് പോകുന്ന റോയൽ മിനി ബസ്സുമായാണ് ബൈക്ക് കൂട്ടിയിടിച്ചത്. ഇടിയുടെ ആഘാതത്തിൽ യുവാക്കൾ റോഡിലേക്ക് തെറിച്ച് വീണ് സംഭവസ്ഥലത്ത് വെച്ച് തന്നെ മരണപെട്ടിരുന്നു.
രണ്ട് യുവാക്കളുടെയും മൃതദേഹങ്ങൾ വളാഞ്ചേരി നടക്കാവിൽ ആശുപത്രിയിലെ മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്..
Content Highlights: Car accident in Valancherry: Natives of Assam died.. Dead bodies in mortuary
ഏറ്റവും പുതിയ വാർത്തകൾ:

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !