കൊച്ചി: ആറാം വാര്‍ഷിക ദിനത്തില്‍ യാത്രക്കാര്‍ക്കായി ഒരു കിടിലന്‍ ഓഫര്‍ പ്രഖ്യാപിച്ച് കൊച്ചി മെട്രോ. മെട്രേയുടെ പിറന്നാള്‍ ദിനമായ ജൂണ്‍ 17 ന് യാത്രക്കാര്‍ക്ക് ടിക്കറ്റ് നിരക്കില്‍ വന്‍ ഇളവ് പ്രഖ്യാപിച്ചു.
അന്നേദിവസം വെറും ഇരുപത് രൂപയ്ക്ക് മെട്രോയില്‍ എവിടെ വേണമെങ്കിലും യാത്ര ചെയ്യാം.
ഫെയ്സ്ബുക്ക് പോസ്റ്റിലൂടെയാണ് കൊച്ചി മെട്രോ ഇക്കാര്യം പ്രഖ്യാപിച്ചിരിക്കുന്നത്. സാധാരണ കൊച്ചി മെട്രോയില്‍ മിനിമം ചാര്‍ജ് പത്ത് രൂപയും പിന്നീടുള്ള ഓരോ പോയിന്റിനും പത്ത് രൂപ വീതം കൂട്ടി 10, 20, 30, 40 എന്നീ നിലയിലാണ്.
ജൂണ്‍ 17ന് മിനിമം ചാര്‍ജായ പത്ത് രൂപ നിരക്ക് തുടരും. 30, 40, 50, 60 രൂപ വരുന്ന ടിക്കറ്റുകള്‍ക്ക് പകരം പതിനേഴാം തിയതി 20 രൂപ മാത്രം നല്‍കി ഒരു തവണ യാത്ര ചെയ്യാം. എത്ര ദൂരത്തേക്കും ഇതേ നിരക്ക് മാത്രമേ ഈടാക്കൂ.
Content Highlights: 20 rupees anywhere; Kochi Metro with offer on anniversary day
ഏറ്റവും പുതിയ വാർത്തകൾ:


വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !