തേങ്ങയുടെ പൊങ്ങ് അത്ര നിസാരക്കാരനല്ല; ആരോഗ്യപരമായ ഗുണങ്ങളാൽ സമ്പുഷ്ടമാണ്

0

മലയാളികൾക്ക് സുപരിചിതമായ ഒരു വിഭവമാണ് പൊങ്ങ്. തേങ്ങ മുളച്ച് തുടങ്ങുന്ന സമയത്ത് ഉള്ളിൽ പഞ്ഞിക്കെട്ട് പോലെ രൂപപ്പെടുന്ന ഒന്നാണ് പൊങ്ങ്. പൊങ്ങിന് കോക്കനട്ട് ആപ്പിൾ എന്നും കോക്കനട്ട് എംബ്രയോസ് എന്നും പറയാറുണ്ട്.

ആരോഗ്യപരമായ ഗുണങ്ങളാൽ സമ്പുഷ്ടമാണ് മധുരമുള്ള പൊങ്ങെന്ന് അലോപ്പതി-ആയുർവേദ ഡേക്ടമാർ പറയുന്നു. നാരുകൾ, ആന്റി ഓക്‌സിഡന്റുകൾ, ഹൃദയാരോഗ്യത്തിന് ആവശ്യമായ കൊഴുപ്പുകൾ എന്നിവ പൊങ്ങിൽ ധാരാളം അടങ്ങിയിട്ടുണ്ട്. വേനൽക്കാലത്ത് കഴിക്കാവുന്ന ഏറ്റവും നല്ല ലഘുഭക്ഷണം കൂടിയാണ് പൊങ്ങ്.
(ads1)
പൊങ്ങിന്റെ ആരോഗ്യ ഗുണങ്ങൾ:
  • പൊങ്ങ് ദഹനം മെച്ചപ്പെടുത്താൻ സഹായിക്കും. അസിഡിറ്റി, ഗ്യാസ്ട്രൈറ്റിസ് തുടങ്ങിയ ദഹനസംബന്ധമായ അസുഖങ്ങളെ ശമിപ്പിക്കാൻ സഹായിക്കും.
  • പൊങ്ങിൽ കാണപ്പെടുന്ന ജെലാറ്റിനസ് പദാർത്ഥം ശരീരത്തിന് ജലാംശം നൽകുന്നു.
  • വൈറ്റാമിനുകൾ, ധാതുക്കൾ, അമിനോ ആസിഡുകൾ, ആന്റിഓക്‌സിഡന്റുകൾ എന്നിവയുൾപ്പെടെ അവശ്യ പോഷകങ്ങളാൽ സമ്പന്നമാണ് പൊങ്ങ്.
  • പൊങ്ങിന് ശരീരത്തിലെ ചൂട് സന്തുലിതമാക്കാൻ സഹായിക്കുന്ന ഗുണങ്ങളുണ്ടെന്ന് ആയുർവേദത്തിൽ പറയുന്നു.
  • നമ്മുടെ ശരീരത്തിലെ ഇൻസുലിന്റെ ഉത്പാദനം വര്‍ധിപ്പിച്ച് പ്രമേഹ ലക്ഷണങ്ങൾ നിയന്ത്രിക്കും
  • ആയുർവേദത്തിൽ പൊങ്ങിന് പല തരത്തിലുള്ള ഗുണങ്ങളുള്ളതായി പറയുന്നുണ്ടെങ്കിലും ഭക്ഷണക്രമത്തിലോ ജീവിതശൈലിയിലോ എന്തെങ്കിലും മാറ്റങ്ങൾ വരുത്തുന്നതിന് മുൻപ് ഒരു ആരോഗ്യവിദഗ്ധനെ സമീപിക്കുന്നതാണ് എപ്പോഴും ഉചിതം.
തേങ്ങയുടെ പൊങ്ങ് അത്ര നിസാരക്കാരനല്ല; ആരോഗ്യപരമായ ഗുണങ്ങളാൽ സമ്പുഷ്ടമാണ്  Coconut Pong is not that simple; Rich in health benefits

പൊങ്ങ് ഭക്ഷണത്തിൽ എങ്ങനെ ഉൾപ്പെടുത്താം
തേങ്ങയിൽ നിന്ന് നേരിട്ടും മറ്റ് പഴങ്ങൾക്കൊപ്പം ചേർത്തും പൊങ്ങ് കഴിക്കാം. പൈനാപ്പിൾ, മാമ്പഴം അല്ലെങ്കിൽ വാഴപ്പഴം പോലെയുള്ളവയുടെ സ്മൂത്തികളിലോ ജ്യൂസുകളിലോ ചേർത്ത് കഴിക്കാം. ചെറുതായി അരിഞ്ഞ് സാലഡികളിൽ ചേർത്ത് കഴിക്കാം. ഇലക്കറികൾ, കുക്കുമ്പർ, സിട്രസ് പഴങ്ങൾ എന്നിവയോടൊപ്പം ചേർത്താൽ നല്ലത്. ഒരു ടോപ്പിങ്ങായോ അല്ലെങ്കിൽ കൂടുതൽ രുചിക്ക് വേണ്ടിയോ പുഡ്ഡിങ് പോലുള്ള മധുരപലഹാരങ്ങളിലും പൊങ്ങ് ഉൾപ്പെടുത്താം.

പൊങ്ങ് ഭക്ഷണത്തിൽ ഉൾപ്പെടുത്തുമ്പോൾ ഈ കാര്യങ്ങൾ ശ്രദ്ധിക്കുക
  • ഗുണമേന്മ: പൊങ്ങ് കേടായതല്ലെന്ന് ഉറപ്പുവരുത്തണം. ദൃഢമായ പുറംതോടുള്ള തേങ്ങ മാത്രം തിരഞ്ഞെടുക്കുക. ജെൽ ഘടനയുള്ള പൊങ്ങ് മാത്രമേ കഴിക്കാൻ പാടുള്ളൂ. മണമോ പൂപ്പലോ കേടായതിന്റെ ലക്ഷണങ്ങളോ ഉള്ള പൊങ്ങ് കഴിക്കരുത്.
  • അലർജി, സെൻസിറ്റിവിറ്റി: ചില ഭക്ഷണങ്ങൾക്ക് അലർജിയുള്ള വ്യക്തികൾ പൊങ്ങ് കഴിക്കുമ്പോൾ സൂക്ഷിക്കണം. അങ്ങനെയുള്ളവർ ആരോഗ്യ വിദഗ്ധന്റെ നിർദേശം തേടണം.
  • കുറഞ്ഞ അളവ്: പൊങ്ങിന് ആരോഗ്യപരമായ ഗുണങ്ങളുണ്ടെങ്കിലും മിതമായ അളവിൽ കഴിക്കുക എന്നത് പ്രധാനമാണ്. കലോറിയും പഞ്ചസാരയും അടങ്ങിയിട്ടുള്ളതിനാൽ അമിതമായ ഉപഭോഗം മൊത്തത്തിലുള്ള കലോറിയിൽ അസന്തുലിതാവസ്ഥ ഉണ്ടാക്കാൻ സാധ്യതയുണ്ട്.
  • സമീകൃതാഹാരം: പൊങ്ങ് സമീകൃതാഹാരത്തിന്റെ ഭാഗമായിരിക്കണം. മറ്റ് അവശ്യ ഭക്ഷണങ്ങളുടെയോ പോഷകങ്ങളുടെയോ ഉപഭോഗം മാറ്റിനിർത്തി പൊങ്ങ് കഴിക്കാൻ പാടില്ല.
  • ശരീരത്തിന് അനുയോജ്യമോ: ഓരോ വ്യക്തിയുടെയും ശരീരം വ്യത്യസ്ത രീതിയിലുള്ളതാണ്. പൊങ്ങ് കഴിക്കുമ്പോൾ ശരീരം അവയോട് എങ്ങനെ പ്രതികരിക്കുന്നു എന്ന് നോക്കി അതനുസരിച്ച് കഴിക്കുക. പൊങ്ങ് കഴിച്ചശേഷം എന്തെങ്കിലും അസ്വസ്ഥത അനുഭവപ്പെട്ടാൽ തുടർന്ന് കഴിക്കുന്നത് ഒഴിവാക്കുക.
  • ശുചിത്വവും സംഭരണവും: പൊങ്ങ് കഴിക്കുന്നതിന് മുൻപ് നന്നായി കഴുകി വൃത്തിയാക്കിയെന്ന് ഉറപ്പാക്കുക. ഫ്രഷ്‌നസ് നിലനിർത്താനും കേടുവരാതിരിക്കാനും ശേഷിക്കുന്ന പൊങ്ങ് ഫ്രിഡ്ജിൽ സൂക്ഷിക്കുക.

Content Highlights: Coconut Pong is not that simple; Rich in health benefits
ഏറ്റവും പുതിയ വാർത്തകൾ:
Tags

Post a Comment

0Comments
* Please Don't Spam Here. All the Comments are Reviewed by Admin.

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

Post a Comment (0)

#buttons=(Accept !) #days=(30)

Our website uses cookies to enhance your experience. Learn More
Accept !