ഉപയോക്താക്കളെ തങ്ങളുടെ പ്ലാറ്റ്‌ഫോമിലേക്ക് ആകർഷിക്കുന്നതിനായി വാട്ട്‌സ്ആപ്പ് പല പുതിയ ഫീച്ചറുകളും പരീക്ഷിച്ചു വരികയാണ്. ചാറ്റ് ലോക്ക്, പോളുകൾ, മൾട്ടി ഡിവൈസ് സപ്പോർട്ട് എന്നീ ഫീച്ചറുകളെല്ലാം അതിൽ ചിലതാണ്. ഇപ്പോൾ, വാട്സ്ആപ്പിലൂടെ എച്ച്‍ഡി ഫോട്ടോകൾ അയക്കാൻ സാധിക്കുന്ന പുതിയ ഫീച്ചർ അവതരിപ്പിച്ചിരിക്കുകയാണ് വാട്സ്ആപ്പ്. വാട്സ്ആപ്പിന്റെ പുതിയ ബീറ്റാ വേർഷനിലാണ് ഈ ഫീച്ചർ ലഭ്യമാകുക.
വലിയ ഇമേജ് ഫയലുകൾ അയക്കാനാണ് വാട്സ്ആപ്പ് ഈ ഫീച്ചർ പുറത്തിറക്കിയിരിക്കുന്നത്. ഫോട്ടോ ഷെയർ ചെയ്യുന്ന വിൻഡോയുടെ മുകളിൽ എച്ച് ഡി ക്വാളിറ്റി എന്ന ഐക്കണും ഉണ്ടായിരിക്കും. സ്റ്റാൻഡേർഡ്, എച്ച്ഡി ക്വാളിറ്റി തുടങ്ങിയ ഓപ്ഷനുകളിൽ ഏതെങ്കിലുമൊന്ന് നിങ്ങൾക്ക് തിരഞ്ഞെടുക്കാം.
പുതിയ എച്ച്ഡി ഫീച്ചർ ലഭിക്കുന്നത് എങ്ങനെ?
വാട്ട്‌സ്ആപ്പിലൂടെ വലിയ ഫയലുകൾ അയക്കുമ്പോൾ മാത്രമേ എച്ച്‌ഡി ഓപ്ഷൻ ദൃശ്യമാകൂ. നിലവിൽ, വലിയ ഫയൽ എന്നതുകൊണ്ട് വാട്സ്ആപ്പ് ഉദ്ദേശിക്കുന്ന ഇമേജ് സൈസ് എത്രത്തോളം ആണെന്ന് വ്യക്തമായിട്ടില്ല. പക്ഷേ ഫയലിന്റെ വലുപ്പം ചെറുതാണെങ്കിൽ എച്ച്‍ഡി ഫോട്ടോ എന്ന ഓപ്ഷൻ ദൃശ്യമാകില്ല. ഈ സവിശേഷത നിലവിൽ ആൻഡ്രോയ്, ഐഒഎസ് എന്നിവയുടെ ബീറ്റാ പതിപ്പിൽ മാത്രമേ ലഭ്യമാകൂ.
ശ്രദ്ധിക്കേണ്ട കാര്യങ്ങൾ:
വാട്ട്‌സ്ആപ്പിലൂടെ ഫോട്ടോകൾ അവയുടെ അതേ ക്ലാരിറ്റിയിൽ അയക്കാനാകില്ല. ഇമേജ് കംപ്രഷൻ (image compression) ചെയ്തേ വാട്സ്ആപ്പ് പലപ്പോഴും ചിത്രങ്ങൾ അയക്കൂ. ഇക്കാര്യം ഉപയോക്താക്കളെ നിരാശരാക്കിയേക്കാം. എങ്കിലും മുൻപ് അയച്ചിരുന്നതിനേക്കാൾ ക്ലാരിറ്റിയുള്ള ഫോട്ടോകൾ എച്ച്‍ഡി ഓപ്ഷനിലൂടെ ഇനി മുതൽ അയയ്ക്കാൻ നിങ്ങൾക്ക് കഴിയും. വാട്ട്‌സ്ആപ്പിലൂടെ ഏത് ഫോട്ടോയും അയക്കുമ്പോൾ 'സ്റ്റാൻഡേർഡ് ക്വാളിറ്റി' എന്നതായിരിക്കും എപ്പോഴത്തെയും ഡിഫോൾട്ട് ഓപ്‌ഷൻ. വലിയ ഇമേജ് ഫയലുകൾ അയക്കുമ്പോൾ എച്ച്ഡി ഓപ്ഷൻ പ്രത്യേകം തിരഞ്ഞെടുക്കേണ്ടതുണ്ട്.
വീഡിയോകൾ അയക്കുമ്പോൾ ഈ എച്ച്‍ഡി ഓപ്ഷൻ കാണില്ല. മികച്ച ക്വാളിറ്റിയിൽ വീഡിയോ അയക്കണമെങ്കിൽ ഇപ്പോഴും ആപ്പിലെ ഡോക്യുമെന്റ് ഓപ്‌ഷൻ തന്നെ ഉപയോഗിക്കണം. സ്റ്റാറ്റസ് ഇടുമ്പോഴും ഈ എച്ച്‍ഡി ഓപ്ഷൻ കാണില്ല.
വാട്സ്ആപ്പിൽ അയച്ച മെസേജ് എഡിറ്റ് ചെയ്യാനുള്ള ഓപ്ഷനും അടുത്തിടെ കമ്പനി അവതരിപ്പിച്ചിരുന്നു. മെസേജ് അയച്ച് പതിനഞ്ച് മിനിറ്റിനുള്ളിലാണ് എഡിറ്റ് ചെയ്യാന്‍ സാധിക്കുക. മെറ്റ സിഇഒ മാര്‍ക്ക് സക്കര്‍ബര്‍ഗ് ആണ് ഈ പുതിയ മാറ്റത്തെക്കുറിച്ച് വെളിപ്പെടുത്തിയത്. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഈ സംവിധാനം ലഭ്യമാക്കി വരികയാണെന്നും വരും ആഴ്ചകളില്‍ എല്ലാ രാജ്യങ്ങളിലേക്കും സേവനം എത്തിക്കാനാകുമെന്നാണ് കരുതുന്നതെന്നും വാട്ട്സ്ആപ്പ് പ്രസ്താവനയിൽ അറിയിച്ചിരുന്നു. ചാറ്റ് ബോക്സ് തുറന്ന് എഡിറ്റ് ചെയ്യാനാഗ്രഹിക്കുന്ന ചാറ്റ് സെലക്ട് ചെയ്ത് മെസേജില്‍ അമർത്തി പിടിക്കുമ്പോഴാണ് എഡിറ്റ് ഓപ്ഷൻ കാണുക.
Content Highlights: You can now send HD quality images through WhatsApp
ഏറ്റവും പുതിയ വാർത്തകൾ:
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !