പ്രസവശസ്ത്രക്രിയക്കിടെ വയറ്റില്‍ പഞ്ഞി മറന്നുവച്ചു; സ്വകാര്യ ആശുപത്രിക്കെതിരെ പരാതി

0

പാലക്കാട്: പ്രസവ ശസ്ത്രക്രിയക്കിടെ യുവതിയുടെ വയറ്റില്‍ പഞ്ഞി മറന്നുവച്ചതായി പരാതി. എടത്തറ സ്വദേശി ഷബാനയാണ് സ്വകാര്യ ആശുപത്രിക്കെതിരെ ആരോഗ്യമന്ത്രിക്കും പൊലീസിലും പരാതി നല്‍കിയത്.

എന്താണ് സംഭവിച്ചതെന്ന് പരിശോധിക്കുമെന്ന് സ്വകാര്യ ആശുപത്രി അധികൃതര്‍ അറിയിച്ചു.
(ads1)
ഈ മാസം ഒന്‍പതിനാണ് എടത്തറ സ്വദേശിയായ ഷബാന പാലക്കാട്ടെ സ്വകാര്യ ആശുപത്രിയില്‍ പ്രസവത്തിനായി എത്തിയത്. പിറ്റേദിവസം ശസ്ത്രക്രിയയിലൂടെ കുഞ്ഞിനെ പുറത്തെടുത്തു. പന്ത്രണ്ടാം തീയതി യുവതിയെ ആശുപത്രിയില്‍ നിന്ന് ഡിസ്ചാര്‍ജ് ചെയ്തു.

പ്രസവത്തിന് പിന്നാലെ കടുത്ത വയറ് വേദന അനുഭവപ്പെട്ടതായി യുവതി പറഞ്ഞു. ഇന്ന് രാവിലെ ശുചിമുറിയില്‍ പോയപ്പോഴാണ് 50 ഗ്രാം ഭാരമുള്ള പഞ്ഞി വയറ്റില്‍ നിന്ന് പോയത്. ശസ്ത്രക്രിയ സമയത്ത് ഡോക്ടര്‍മാര്‍ മറന്നുവച്ചതാണെന്നാണ് യുവതി പറയുന്നത്.

ആരോഗ്യമന്ത്രിക്കും പൊലീസിലും യുവതി പരാതി നല്‍കി. ഈ വിഷയം കൃത്യമായി പരിശോധിക്കുമെന്നും എന്താണ് സംഭവിച്ചതെന്നുമുള്ള കാര്യം കൃത്യമായി അന്വേഷിക്കുമെന്നും ആശുപത്രി അധികൃതര്‍ അറിയിച്ചു.

Content Highlights: Cotton was forgotten in the abdomen during the delivery; Complaint against private hospital
ഏറ്റവും പുതിയ വാർത്തകൾ:

Post a Comment

0Comments
* Please Don't Spam Here. All the Comments are Reviewed by Admin.

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

Post a Comment (0)

#buttons=(Accept !) #days=(30)

Our website uses cookies to enhance your experience. Learn More
Accept !