ഭൂരഹിതർക്ക് ഭൂമി ലഭ്യമാക്കുന്നതിനായി ആവശ്യമെങ്കിൽ ചട്ടത്തിലും നിയമത്തിലും ഭേദഗതി വരുത്താൻ മടിയില്ലെന്ന് റവന്യു മന്ത്രി കെ രാജൻ. സംസ്ഥാന സർക്കാരിന്റെ രണ്ടാം വാർഷികാഘോഷത്തിന്റെ ഭാഗമായ നൂറ് ദിന കർമ പരിപാടിയിലുൾപ്പെടുത്തി നടത്തുന്ന ജില്ലാതല പട്ടയമേള ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. എല്ലാവർക്കും ഭൂമി ലഭ്യമാക്കുകയാണ് സർക്കാർ ലക്ഷ്യം. നിയമത്തിന്റെ കുരുക്കിലകപ്പെട്ട് ഭൂമി ലഭിക്കാത്ത അവസ്ഥ ഉണ്ടാവുകയാണെങ്കിൽ നിയമഭേദഗതി ചെയ്യാൻ സർക്കാരിന് മടിയില്ല. ഭൂപരിഷ്‌കരണ നിയമങ്ങൾക്ക് വിരുദ്ധമായി ഭൂമി കൈവശം വച്ചിരിക്കുന്നവരുടെ ഭൂമി പിടിച്ചെടുത്ത് ഭൂരഹിതർക്ക് വിതരണം ചെയ്യും. എല്ലാ നിയോജക മണ്ഡലത്തിലും പട്ടയ മിഷൻ രൂപീകരിച്ചിട്ടുണ്ട്. ഇതിന്റെ പ്രവർത്തനങ്ങൾക്ക് ഉടൻ തുടക്കമാവും. ഭൂമിയില്ലാത്തവരെ കണ്ടെത്തി ഭൂമി ലഭ്യമാക്കുമെന്നും മന്ത്രി പറഞ്ഞു. കായിക മന്ത്രി വി അബ്ദുറഹിമാൻ അധ്യക്ഷത വഹിച്ചു. സാധാരണക്കാരുടെ പ്രശ്നങ്ങൾക്ക് പരിഹാരം കാണുന്നതിന് സർക്കാർ പ്രതിജ്ഞാബദ്ധമാണെന്ന് അദ്ദേഹം പറഞ്ഞു.
പി ഉബൈദുള്ള എം എൽ എ മുഖ്യാതിഥിയായി. എം പിമാരായ അബ്ദുസമദ് സമദാനി, പി വി അബ്ദുൽ വഹാബ്, എം എൽ എമാരായ ആബിദ് ഹുസൈൻ തങ്ങൾ, പി പി നന്ദകുമാർ, മലപ്പുറം നഗരസഭാ ചെയർമാൻ മുജീബ് കാടേരി, വാർഡ് കൗൺസിലർ പി കെ സഹീർ, ജില്ലാ കളക്ടർ വി ആർ പ്രേംകുമാർ, സബ് കളക്ടർ ശ്രീധന്യ സുരേഷ് എന്നിവർ സംസാരിച്ചു.
Content Highlights: Law will be amended if necessary to provide land: Minister K Rajan
ഏറ്റവും പുതിയ വാർത്തകൾ:

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !