തിരുവനന്തപുരം: സംസ്ഥാനത്തെ റോഡുകളില്‍ വാഹനങ്ങളുടെ വേഗപരിധി ദേശീയ വിജ്ഞാപനത്തിനനുസൃതമായി പുതുക്കുവാന്‍ ഗതാഗതമന്ത്രി ആന്റണി രാജുവിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നതലയോഗം തീരുമാനിച്ചു.
ആറ് വരി ദേശീയ പാതയില്‍ 110 കിലോമീറ്ററാണ് വേഗത, നാല് വരി ദേശീയ പാതയില്‍ 90 ആയിരുന്നത് 100 ആക്കി ഉയര്‍ത്തി, മറ്റ് ദേശീയപാത, എംസി റോഡ്, 4 വരി സംസ്ഥാന പാത എന്നിവയില്‍ 85 ആയിരുന്നത് 90 ആക്കി, മറ്റ് സംസ്ഥാനപാതകളിലും പ്രധാന ജില്ലാ റോഡുകളിലും 80 , മറ്റു റോഡുകളില്‍ 70 , നഗര റോഡുകളില്‍ 50 കിലോമീറ്റര്‍ എന്നിങ്ങനെയാണ് 9 സീറ്റ് വരെയുള്ള വാഹനങ്ങളുടെ അനുവദിനീയ വേഗപരിധി.
ഒമ്പത് സീറ്റിനു മുകളിലുള്ള ലൈറ്റ് -മീഡിയം ഹെവി മോട്ടോര്‍ യാത്ര വാഹനങ്ങള്‍ക്ക് 6 വരി ദേശീയ പാതയില്‍ 95 കിലോമീറ്റര്‍, 4 വരി ദേശീയ പാതയില്‍ 90 , മറ്റ് ദേശീയപാത, എംസി റോഡ്, 4 വരി സംസ്ഥാന പാത എന്നിവയില്‍ 85 കിലോമീറ്റര്‍, മറ്റ് സംസ്ഥാനപാതകളിലും പ്രധാന ജില്ലാ റോഡുകളിലും 80 , മറ്റു റോഡുകളില്‍ 70 , നഗര റോഡുകളില്‍ 50 കിലോമീറ്റര്‍ എന്നിങ്ങനെയാണ് അനുവദനീയ വേഗപരിധി.
ലൈറ്റ് മീഡിയം ഹെവി വിഭാഗത്തില്‍പ്പെട്ട ചരക്ക് വാഹനങ്ങള്‍ക്ക് 6 വരി, 4 വരി ദേശീയപാതകളില്‍ 80 കിലോമീറ്ററും മറ്റ് ദേശീയപാതകളിലും 4 വരി സംസ്ഥാന പാതകളിലും 70 കിലോമീറ്ററും മറ്റ് സംസ്ഥാനപാതകളിലും പ്രധാന ജില്ലാ റോഡുകളിലും 65 കിലോമീറ്ററും മറ്റ് റോഡുകളില്‍ 60 കിലോമീറ്ററും നഗര റോഡുകളില്‍ 50 കിലോമീറ്റര്‍ ആയും നിജപ്പെടുത്തും.
സംസ്ഥാനത്ത് റോഡപകടങ്ങളില്‍ ഗണ്യഭാഗവും ഇരുചക്ര വാഹനങ്ങളായതിനാല്‍ അവയുടെ പരമാവധി വേഗപരിധി 70 കിലോമീറ്ററില്‍ നിന്നും 60 ആയി കുറയ്ക്കും. മുച്ചക്ര വാഹനങ്ങളുടെയും സ്‌കൂള്‍ ബസുകളുടെയും പരമാവധി വേഗപരിധി നിലവിലുള്ള 50 കിലോമീറ്ററായി തുടരും.
സംസ്ഥാനത്ത് എ.ഐ. ക്യാമറകള്‍ പ്രവര്‍ത്തന സജ്ജമായതിനെത്തുടര്‍ന്നാണ് വേഗപരിധി പുനര്‍ നിശ്ചയിക്കുവാന്‍ തീരുമാനിച്ചത്. സംസ്ഥാനത്ത് 2014-ല്‍ നിശ്ചയിച്ചിരുന്ന വേഗപരിധിയാണ് നിലവിലുള്ളത്. ജൂലൈ 1 മുതല്‍ പുതിയ വേഗപരിധി നിലവില്‍ വരുമെന്ന് മന്ത്രി ആന്റണി രാജു പറഞ്ഞു. ഉന്നതതല യോഗത്തില്‍ ഗതാഗത സെക്രട്ടറി ബിജു പ്രഭാകര്‍, അഡീ. ട്രാന്‍സ്പോര്‍ട്ട് കമ്മീഷണര്‍ പ്രമോജ് ശങ്കര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
പുതുക്കിയ വേഗപരിധി (നിലവിലേത് ബ്രാക്കറ്റിൽ)
1. ഒമ്പതു സീറ്റുവരെ (കാർ ഉൾപ്പെടെ)
ആറുവരി ദേശീയ പാതയിൽ 110 കിലോമീറ്റർ
നാലുവരി ദേശീയ പാതയിൽ 100 (90)
എം.സി റോഡ്, നാലുവരി സംസ്ഥാന പാത 90 (85)
മറ്റ് സംസ്ഥാനപാതകളിലും ജില്ലാ റോഡുകളിലും 80 (80)
മറ്റു റോഡുകളിൽ 70 (70), നഗര റോഡുകളിൽ 50 (50)
2. ഒമ്പത് സീറ്റിനു മുകളിലുള്ള വാഹനങ്ങൾ
ആറുവരി ദേശീയ പാതയിൽ 95 കിലോമീറ്റർ
നാലുവരി ദേശീയ പാതയിൽ 90 (70)
എം.സി. റോഡ്, നാലുവരി സംസ്ഥാന പാത 85 (65)
മറ്റ് സംസ്ഥാനപാതകൾ, ജില്ലാ റോഡുകൾ 80 (65)
മറ്റ് റോഡുകളിൽ 70 (60),നഗര റോഡുകളിൽ 50 (50)
3. ലൈറ്റ് മീഡിയം, ഹെവി ചരക്ക് വാഹനങ്ങൾ
ആറുവരി, നാലുവരി ദേശീയപാതകളിൽ 80 (70)
മറ്റ് ദേശീയപാതകൾ, നാലുവരി സംസ്ഥാന പാത 70 (65)
മറ്റ് സംസ്ഥാനപാതകളിലും ജില്ലാ റോഡുകളിലും 65 (60)
മറ്റ് റോഡുകളിൽ 60 (60), നഗര റോഡുകളിൽ 50 (50)
Content Highlights: Decision to revise the speed limit of vehicles on the roads in the state; Details
ഏറ്റവും പുതിയ വാർത്തകൾ:


വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !