റിയാദ്: മോഷണശ്രമം ചെറുക്കുന്നതിനിടെ തൃശൂര്‍ സ്വദേശി മോഷ്ടാക്കളുടെ കുത്തേറ്റ് മരിച്ചു. പേരിങ്ങോട്ട്കര സ്വദേശി കാരിപ്പംകുളം അഷ്റഫ് ഇസ്മായില്‍ (43) ആണ് മരിച്ചത്.
റിയാദ് എക്സിറ്റ് നാലിലുള്ള പാര്‍ക്കില്‍ വെച്ച് ചൊവ്വാഴ്ച രാത്രിയായിരുന്നു സംഭവം.പാര്‍ക്കിലിരിക്കുമ്ബോള്‍ ഇദ്ദേഹത്തിന് അരികിലെത്തിയ മോഷ്ടാക്കള്‍ ആക്രമിക്കുകയായിരുന്നു. ആക്രമണത്തെ ചെറുക്കുന്നതിനിടെയാണ് കുത്തേറ്റത്. ഉടൻ ഇദ്ദേഹത്തെ സൗദി ജര്‍മൻ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ബുധനാഴ്ച പുലര്‍ച്ചെ മരണം സംഭവിക്കുകയായിരുന്നു.
നേരത്തെ മൂന്ന് വര്‍ഷത്തോളം സൗദിയിലുണ്ടായിരുന്ന ഇദ്ദേഹം ജോലി ഒഴിവാക്കി നാട്ടില്‍ പോയിരുന്നു. ശേഷം ഒരു വര്‍ഷം മുമ്ബാണ് പുതിയ വിസയിലെത്തിയത്.ഡ്രൈവറായി ജോലി ചെയ്തുവരികയായിരുന്നു.
Content Highlights: A Malayali man was stabbed to death in Saudi Arabia while resisting a robbery attempt
ഏറ്റവും പുതിയ വാർത്തകൾ:


വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !