തട്ടിപ്പില്‍ കെപിസിസി പ്രസിഡന്റ് കെ സുധാകരന് പങ്കില്ലെന്ന് മോന്‍സന്‍ മാവുങ്കല്‍. 'ശരിയായി അന്വേഷിച്ചാല്‍ ഡിജിപി ഉള്‍പ്പെടെ പലരും അകത്തു പോകും.
ഡിജിപി മാത്രമല്ല, മുഖ്യമന്ത്രിയുടെ പിഎസ് വരെ ബന്ധപ്പെട്ടിട്ടുള്ള കേസാണ്. എല്ലാ വിവരങ്ങളും എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന് കൈമാറിയിട്ടുണ്ടെന്നും' മോന്‍സന്‍ മാവുങ്കല്‍ പറഞ്ഞു.
കൊച്ചിയില്‍ കോടതിയില്‍ ഹാജരാക്കാന്‍ കൊണ്ടു വരുമ്ബോഴായിരുന്നു മോന്‍സന്റെ പ്രതികരണം. 'കെ സുധാകരന് ഈ കേസുമായിട്ട് യാതൊരു ബന്ധവുമില്ല. എല്ലാക്കാര്യവും ഇഡിക്ക് നല്‍കിയിട്ടുണ്ട്. നിങ്ങള്‍ അന്വേഷിക്കൂ' എന്നും മോന്‍സന്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
മോന്‍സന്റെ പുരാവസ്തു തട്ടിപ്പുകേസില്‍ കെപിസിസി പ്രസിഡന്റ് കെ സുധാകരനെ ക്രൈംബ്രാഞ്ച് രണ്ടാം പ്രതിയാക്കിയിരുന്നു.
സുധാകരനെതിരെ വഞ്ചനാക്കുറ്റമാണ് ചുമത്തിയിട്ടുള്ളത്. ഐജി ജി ലക്ഷ്മണ, മുന്‍ ഡിഐജി എസ് സുരേന്ദ്രന്‍ എന്നിവരെയും കേസില്‍ പ്രതി ചേര്‍ത്തിട്ടുണ്ട്. വഞ്ചനാക്കുറ്റമാണ് ഇവര്‍ക്കെതിരെയും ചുമത്തിയിട്ടുള്ളത്.
മോന്‍സന്‍ കേസില്‍ അന്വേഷണം ഉന്നത പൊലീസ് ഉദ്യോഗസ്ഥരിലേക്ക്; ഐജിയും മുന്‍ ഡിഐജിയും പ്രതികള്‍
മോന്‍സന്‍ മാവുങ്കല്‍ കേസില്‍ പൊലീസ് ഉദ്യോഗസ്ഥരും പ്രതിപ്പട്ടികയില്‍. ഐജി ജി ലക്ഷ്മണ, മുന്‍ ഡിഐജി എസ് സുരേന്ദ്രന്‍ എന്നിവരെയാണ് പ്രതി ചേര്‍ത്തത്.
വഞ്ചനാക്കുറ്റമാണ് ഇവര്‍ക്കെതിരെ ചുമത്തിയിട്ടുള്ളത്. ഇരുവര്‍ക്കുമെതിരെയുള്ള റിപ്പോര്‍ട്ട് ക്രൈംബ്രാഞ്ച് എറണാകുളം എസിജെഎം കോടതിയില്‍ സമര്‍പ്പിച്ചു.
മോന്‍സനുമായി ബന്ധപ്പെട്ട് ലക്ഷ്മണയ്ക്കും സുരേന്ദ്രനുമെതിരെ മുമ്ബുതന്നെ നിരവധി ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നു. മോന്‍സനുമായി അടുത്ത ബന്ധം പുലര്‍ത്തിയിരുന്ന ഐജി ലക്ഷ്മണ, ചേര്‍ത്തലയില്‍ മോന്‍സന്റെ വീട്ടില്‍ നടന്ന മകന്റെ വിവാഹ ചടങ്ങില്‍ അടക്കം പങ്കെടുത്തിട്ടുണ്ടെന്ന് കണ്ടെത്തിയിരുന്നു.
മോന്‍സന്‍ കേസില്‍ കെപിസിസി പ്രസിഡന്റ് കെ സുധാകരനെതിരെ ക്രൈംബ്രാഞ്ച് വഞ്ചനാക്കുറ്റം ചുമത്തി രണ്ടാം പ്രതിയാക്കിയിരുന്നു. മുന്‍ ഡിജിപി ലോക്‌നാഥ് ബെഹ്‌റ, വിജിലന്‍സ് ഡയറക്ടര്‍ മനോജ് എബ്രഹാം എന്നിവര്‍ മോന്‍സന്റെ പുരാവസ്തുശേഖരം സന്ദര്‍ശിച്ചതിന്റെ ചിത്രങ്ങളും പുറത്തു വന്നിരുന്നു.
Content Highlights: DGP will also go in if properly investigated: Monsan Mawunkal
ഏറ്റവും പുതിയ വാർത്തകൾ:



വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !