പെരിന്തല്‍മണ്ണ: ജില്ലാ ആശുപത്രിയില്‍ എട്ട് മൂര്‍ഖന്‍ കുഞ്ഞുങ്ങളെ കണ്ടെത്തി. സര്‍ജിക്കല്‍ വാര്‍ഡിലും വാര്‍ഡിനോടു ചേര്‍ന്ന വരാന്തയിലുമായി പാമ്ബുകളെ കണ്ടെത്തിയത്.ഇതേ തുടര്‍ന്ന് രോഗികളെ മെഡിക്കല്‍ വാര്‍ഡിലേക്കും പ്രീ ഓപ്പറേറ്റീവ് വാര്‍ഡിലേക്കും മാറ്റി സര്‍ജിക്കല്‍ വാര്‍ഡ് അടച്ചു.
സൗകര്യക്കുറവ് പരിഗണിച്ച് രോഗികളെ ആശുപത്രിയിലേക്കു പ്രവേശിപ്പിക്കുന്നതിനു നിയന്ത്രണം ഏര്‍പ്പെടുത്തി.
കഴിഞ്ഞ 3 ദിവസത്തിനിടെയാണ് ഇത്രയും പാമ്ബുകളെ കണ്ടെത്തിയത്. 8 രോഗികള്‍ സര്‍ജിക്കല്‍ വാര്‍ഡില്‍ കിടത്തിച്ചികിത്സയിലുണ്ടായിരുന്നു. വാര്‍ഡിനു സമീപം അടഞ്ഞു കിടക്കുന്ന എമര്‍ജന്‍സി ഓപ്പറേഷന്‍ തിയറ്ററിലും പാമ്ബിനെ കണ്ടെത്തി. 4 പാമ്ബുകളെ ജീവനക്കാരും നാലെണ്ണത്തിനെ ജില്ലാ ട്രോമാകെയര്‍ സ്റ്റേഷന്‍ യൂണിറ്റ് റെസ്‌ക്യു സംഘത്തിന്റെ പരിശോധനയിലുമാണ് കണ്ടെത്തിയത്. സര്‍ജിക്കല്‍ വാര്‍ഡിന്റെ പിറകുവശം കാടുപിടിച്ചു കിടക്കുകയാണ്.
Content Highlights: Eight cobras in the surgical ward of Perinthalmanna district hospital
ഏറ്റവും പുതിയ വാർത്തകൾ:
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !