കുട്ടി ഡ്രൈവര്‍മാരെ പിടികൂടാൻ മോട്ടോര്‍ വാഹന വകുപ്പും പൊലീസും നടപടി കടുപ്പിക്കുന്നു

0
പ്രായപൂര്‍ത്തിയാകാതെ വാഹനമോടിച്ചവര്‍ ഏറ്റവുമധികം കേസുകള്‍ മലപ്പുറം ജില്ലയിലാണ്
 
റോഡുകളില്‍ ചീറിപ്പായുന്ന കുട്ടി ഡ്രൈവര്‍മാരെ പിടികൂടാൻ മോട്ടോര്‍ വാഹന വകുപ്പും പൊലീസും നടപടി ശക്തമാക്കുന്നു. ലൈസൻസ് നേടാത്ത, പ്രായപൂര്‍ത്തിയാകാത്ത കുട്ടികള്‍ക്ക് വാഹനമോടിക്കാൻ നല്‍കുന്ന രക്ഷിതാക്കള്‍ക്കെതിരെ നടപടി കടുപ്പിക്കും.

ഏപ്രിലില്‍ സംസ്ഥാന വ്യാപകമായി നടത്തിയ പരിശോധനയില്‍ ഇത്തരത്തില്‍ 400ലധികം കേസുകളാണ് രജിസ്റ്റര്‍ ചെയ്തത്. പ്രായപൂര്‍ത്തിയാകാതെ വാഹനമോടിച്ചവര്‍ക്കും വാഹന ഉടമക്കും രക്ഷിതാക്കള്‍ക്കുമെതിരെ ശിക്ഷാനടപടി ശിപാര്‍ശ ചെയ്യുന്ന മോട്ടോര്‍ വാഹന നിയമത്തിലെ 199 എ വകുപ്പ് ചുമത്തി ഈ സംഭവങ്ങളിലെല്ലാം കേസെടുത്തിട്ടുണ്ട്. രജിസ്റ്റര്‍ ചെയ്ത കേസുകളില്‍ 338 എണ്ണവും വടക്കൻ ജില്ലകളിലാണ്. ഏറ്റവുമധികം കേസുകള്‍ മലപ്പുറം ജില്ലയിലാണ്, 145 എണ്ണം.

പ്രായപൂര്‍ത്തിയാകാത്ത കുട്ടികള്‍ ചെയ്യുന്ന ഗതാഗത കുറ്റകൃത്യങ്ങള്‍ക്ക് രക്ഷിതാക്കളെയോ മോട്ടോര്‍ വാഹന ഉടമയെയോ പ്രതിയാക്കി കേസെടുക്കണമെന്നാണ് വ്യവസ്ഥ. ലൈസൻസ് റദ്ദാക്കി പ്രോസിക്യൂഷൻ നടപടിയിലൂടെ രക്ഷിതാവിനെയോ വാഹന ഉടമയെയോ മൂന്ന് വര്‍ഷം വരെ തടവിനും 25,000 രൂപ പിഴക്കും ശിക്ഷിക്കാവുന്ന വകുപ്പാണിത്. വാഹനത്തിൻറെ രജിസ്‌ട്രേഷൻ 12 മാസത്തേക്ക് റദ്ദാക്കുകയും ചെയ്യാം.

Content Highlights: The Motor Vehicle Department and the police are stepping up action to catch child drivers
ഏറ്റവും പുതിയ വാർത്തകൾ:

Post a Comment

0Comments
* Please Don't Spam Here. All the Comments are Reviewed by Admin.

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

Post a Comment (0)

#buttons=(Accept !) #days=(30)

Our website uses cookies to enhance your experience. Learn More
Accept !