സംസ്ഥാനത്തു പകർച്ചപ്പനി പടരുന്നു. ലക്ഷക്കണക്കിനു പേരാണു പനിയും അനുബന്ധ രോഗങ്ങളും ബാധിച്ചു ചികിത്സയിലുള്ളത്. പ്രതിദിനം പനി ബാധിച്ചു ചികിത്സ തേടിയെത്തുന്നവരുടെ എണ്ണവും പതിനായിരവും കടന്നു.
മലപ്പുറം ജില്ലയിൽ ഇന്ന് രണ്ട് പേർക്കാണ് പനിയെ തുടർന്ന് ജീവൻ നഷ്ടമായത്. ഡെങ്കിപ്പനി ബാധിച്ച് മഞ്ചേരി മെഡിക്കൽ കോളജിൽ ചികിത്സയിലായിരുന്ന 42കാരനായ പോരൂർ സ്വദേശിയും കുറ്റിപ്പുറം താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടിയ പതിമൂന്നുകാരനുമാണ് മരിച്ചത്. കുട്ടിക്ക് എന്ത് പനിയാണെന്ന് സ്ഥിരീകരിച്ചിട്ടില്ല. കുട്ടിയുടെ സാന്പിൾ പരിശോധനയ്ക്ക് അയച്ചിരിക്കുകയാണ്.
പനി ബാധിച്ചുള്ള മരണസംഖ്യ ഉയരാൻ തുടങ്ങിയത് ജനങ്ങൾക്കിടയിൽ ഏറെ ആശങ്കയ്ക്കും ഇടയാക്കി. ഞായറാഴ്ച പത്തനംതിട്ടയിൽ മാത്രം രണ്ടു മരണങ്ങളാണു റിപ്പോർട്ട് ചെയ്തത്. വൈറൽപ്പനിക്കൊപ്പം എലിപ്പനി, ഡെങ്കി, ചെള്ളുപനി, ടൈഫോയ്ഡ് തുടങ്ങിയവയും വ്യാപകമാണ്. വടക്കൻ കേരളത്തിൽ മലേറിയയും റിപ്പോർട്ട് ചെയ്യുന്നുണ്ട്.
സംസ്ഥാനത്തു പ്രതിരോധ പ്രവർത്തനങ്ങൾ പാളിയതാണു പകർച്ചപ്പനി വ്യാപകമാകാൻ കാരണമായത്.
Content Highlights: The flu is spreading; Two deaths today in Malappuram district
ഏറ്റവും പുതിയ വാർത്തകൾ:
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !