ഭോപ്പാല്‍: രാജ്യത്തെ നടുക്കി വീണ്ടും ദുരഭിമാനക്കൊല. മധ്യപ്രദേശിലെ ഭോപ്പാലില്‍ കമിതാക്കളെ വെടിവെച്ചുകൊന്ന് മൃതദേഹം കല്ല് കെട്ടി പുഴയിലെറിഞ്ഞു.
മുതലകള്‍ നിറഞ്ഞ പുഴയിലേക്കാണ് മൃതദേഹം വലിച്ചെറിഞ്ഞത്. മൊറേന ജില്ലയിലെ രത്തന്‍ബസായ് ഗ്രാമത്തില്‍ ശിവാനി തോമര്‍(18), രാധേശ്യാം തോമര്‍(21) എന്നിവരെയാണ് കൊലപ്പെടുത്തിയത്. ഇരുവരും അടുത്തടുത്ത ഗ്രാമങ്ങളില്‍ താമസിക്കുന്നവരാണ്. രാധശ്യാമുമായുള്ള ശിവാനിയുടെ ബന്ധത്തെ കുടുംബം ശക്തമായി എതിര്‍ത്തിരുന്നതായി പൊലീസ് പറഞ്ഞു.
മകനെയും യുവതിയെയും കുറച്ച് ദിവസങ്ങളായി കാണാനില്ലെന്നും ഇവരെ കൊല്ലപ്പെട്ടതായി സംശയിക്കുന്നതായും രാധേഷ്യാമിന്റെ പിതാവ് പൊലീസില്‍ പരാതി നല്‍കിയിരുന്നു. തുടര്‍ന്നാണ് കൊലപാതക വിവരം പുറത്തറിയുന്നത്. ഇരുവരും ഒളിച്ചോടിയതാകാമെന്നാണ് പൊലീസ് ആദ്യം സംശയിച്ചത്. എന്നാല്‍, ഇരുവരും ഗ്രാമം വിട്ട് പുറത്ത് പോകുന്നത് ആരും കണ്ടിരുന്നില്ല. തുടര്‍ന്ന് യുവതിയുടെ പിതാവിനെയും ബന്ധുക്കളെയും പൊലീസ് ചോദ്യം ചെയ്തു. മണിക്കൂറുകള്‍ നീണ്ട ചോദ്യം ചെയ്യലിനൊടുവില്‍ ഇവര്‍ കുറ്റം സമ്മതിച്ചതായി പൊലീസ് പറഞ്ഞു.
ജൂണ്‍ മൂന്നിന് ശിവാനിയെയും രാധേശ്യാമിനെയും വെടിവെച്ച് കൊലപ്പെടുത്തുകയും മൃതദേഹങ്ങള്‍ കല്ലുകളില്‍ കെട്ടി ചമ്ബല്‍ നദിയില്‍ തള്ളുകയും ചെയ്തതായി യുവതിയുടെ കുടുംബം പൊലീസിനോട് സമ്മതിച്ചു.മൃതദേഹം തള്ളിയ നദിയില്‍ 2000-ലധികം ചീങ്കണ്ണികളും 500 ഓളം മുതലകളും ഉണ്ടെന്നും പൊലീസ് പറയുന്നു. മുങ്ങല്‍ വിദഗ്ധരുടെ സഹായത്തോടെ മൃതദേഹങ്ങള്‍ പുറത്തെടുക്കാനുള്ള ഒരുക്കത്തിലാണ് പൊലീസ്.
Content Highlights: honor killing; The suitors were shot and their bodies were tied to stones and thrown into the river
ഏറ്റവും പുതിയ വാർത്തകൾ:
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !