ഗ്രീൻ ഫീൽഡ് ഹൈവേ: നഷ്ടപരിഹാരത്തുക ഒരു മാസത്തിനകം നൽകുമെന്ന് ജില്ലാ കളക്ടർ

0

പാലക്കാട്-കോഴിക്കോട്ഗ്രീൻ ഫീൽഡ് ഹൈവേ നിർമാണവുമായി ബന്ധപ്പെട്ട് ഏറ്റെടുക്കുന്ന ഭൂമിയുടെയും നിർമിതികളുടെയും വിലയും പുനരധിവാസ പാക്കേജും ഒരു മാസത്തിനകം നൽകുമെന്ന് ജില്ലാ കളക്ടർ വി.ആർ പ്രേംകുമാർ അറിയിച്ചു. ഗ്രീൻ ഫീൽഡ് ഹൈവേ നിർമാണവുമായി ബന്ധപ്പെട്ട ആശങ്കകൾ പരിഹരിക്കുന്നതിന് ജനപ്രതിനിധികളും ഉദ്യോഗസ്ഥരുമായി നടന്ന ചർച്ചയിലാണ് കളക്ടർ ഇക്കാര്യമറിയിച്ചത്.

ഹൈവേ നിർമാണത്തിനായി ഏറ്റെടുക്കുന്ന ഭൂമിയുടെ വില ജൂൺ 30നകം തീരുമാനിക്കും. ഭൂമി വിട്ടുനൽകുന്ന ഓരോ വ്യക്തികൾക്കും നൽകേണ്ട നഷ്ടപരിഹാരം നിർണയിച്ച് ജൂലൈ 30നകം വ്യക്തികളെ അറിയിക്കും. സ്ഥലം വിട്ടുനൽകിയവർ സെപ്തംബർ 30 നകം ഒഴിയണം. സ്ഥലം ഒഴിഞ്ഞ് പരമാവധി ഒരാഴ്ചക്കകം നഷ്ടപരിഹാരത്തുക നൽകും. 

വാഴയൂർ, വാഴക്കാട്, ചീക്കോട്, അരീക്കോട്, മുതുവല്ലൂർ, കാവനൂർ, പെരകമണ്ണ, കാരക്കുന്ന്, എളങ്കൂർ, പോരൂർ, ചെമ്പ്രശ്ശേരി, വെട്ടിക്കാട്ടിരി, തുവ്വൂർ, എടപ്പറ്റ, കരുവാരകുണ്ട് വില്ലേജുകളിലൂടെ കടന്നുപോകുന്ന പാതയിൽ 1,127 കെട്ടിടങ്ങളാണ് ഏറ്റെടുക്കുക. ഇതിൽ 713 കെട്ടിടങ്ങൾ പൂർണമായും 414 കെട്ടിടങ്ങൾ ഭാഗികമായും ഏറ്റെടുക്കും. ഇതിൽ  1,093 എണ്ണം താമസ കെട്ടിടങ്ങളും 34 എണ്ണം വാണിജ്യ കെട്ടിടങ്ങളുമാണ്. 22 ആരാധനാലയങ്ങളും ഏറ്റെടുക്കും.

യോഗത്തിൽ ഡോ എം.പി. അബ്ദുസ്സമദ് സമദാനി എം.പി, എം.എൽ.എമാരായ എ.പി അനിൽകുമാർ, ടി.വി ഇബ്രാഹീം, പി.കെ. ബഷീർ, യു.എ ലത്തീഫ്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എം.കെ. റഫീഖ, വൈസ് പ്രസിഡന്റ് ഇസ്മായിൽ മൂത്തേടം, ഗ്രീൻഫീൽഡ് ദേശീയപാത സ്ഥലമെടുപ്പ് ഡെപ്യൂട്ടി കളക്ടർ ഡോ. ജെ.ഒ അരുൺ, ദേശീയപാത അതോറിറ്റി പ്രൊജക്ട് ഡയറക്ടർ വിപിൻ മധു, ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.
Content Highlights: Green Field Highway: District Collector said that the compensation will be paid within a month
ഏറ്റവും പുതിയ വാർത്തകൾ:

Post a Comment

0Comments
* Please Don't Spam Here. All the Comments are Reviewed by Admin.

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

Post a Comment (0)

#buttons=(Accept !) #days=(30)

Our website uses cookies to enhance your experience. Learn More
Accept !