ലിങ്കുകളിലൂടെ ലഭിക്കുന്ന എല്ലാ ഫയലുകളും ഡൗണ്‍ലോഡ് ചെയ്യരുത് :കേരള പൊലീസ്

0
വിശ്വാസയോഗ്യമല്ലാത്ത ലിങ്കുകളിലൂടെ ലഭിക്കുന്ന ഫയലുകള്‍ ഡൗണ്‍ലോഡ് ചെയ്യരുതെന്ന മുന്നറിയിപ്പുമായി കേരള പൊലീസ്.

പ്ലേ സ്റ്റോര്‍, ആപ്പ് സ്റ്റോര്‍ എന്നിവയിലൂടെയല്ലാതെ ലിങ്കുകളിലൂടെ വരുന്ന .apk, .exe എന്നീ എക്സ്റ്റന്‍ഷനുകള്‍ ഉള്ള ഫയലുകള്‍ ഒരുകാരണവശാലും ഡൗണ്‍ലോഡ് ചെയ്യരുതെന്നും ഇത്തരം ലിങ്കുകളുപയോഗിച്ച്‌ ഫോണിന്റെയും കമ്ബ്യൂട്ടറിന്റെയും നിയന്ത്രണം കൈക്കലാക്കാനും വ്യക്തിഗത വിവരവങ്ങള്‍ ശേഖരിക്കാനും കഴിയും. അതിനാല്‍,സ്വയം മുന്‍കരുതല്‍ സ്വീകരിക്കണമെന്നും കേരള പൊലീസ് ഫെയ്സ്ബുക്കില്‍ പങ്കുവെച്ച കുറിപ്പിലൂടെ പറഞ്ഞു.

ഫെയ്സ്ബുക്ക് കുറിപ്പ്

കമ്ബ്യൂട്ടറുകളിലും മൊബൈല്‍ ഫോണുകളിലും ആക്രമണകാരികളായ മാല്‍വെയറുകള്‍ ഇന്‍സ്റ്റാള്‍ ചെയ്യിപ്പിച്ച്‌, ഉടമയെ കബളിപ്പിച്ച്‌ തന്ത്രപ്രധാന വിവരങ്ങള്‍ തട്ടിയെടുക്കുന്ന തട്ടിപ്പുകള്‍ കൂടിവരുകയാണ്. ഫോണിലേക്കോ കമ്ബ്യൂട്ടറിലേക്കോ അപകടകരമായ ലിങ്കുകള്‍ അയച്ചു നല്‍കുകയും, അതില്‍ ക്ലിക്ക് ചെയ്യുമ്ബോള്‍ തട്ടിപ്പുകാര്‍ക്ക് ഫോണിന്റെയും കമ്ബ്യൂട്ടറിന്റെയും നിയന്ത്രണം കൈക്കലാക്കാനും സാധിക്കുന്നു. തുടര്‍ന്ന് അക്കൗണ്ട് ഉടമ അറിയാതെ വ്യക്തിഗത വിവരവങ്ങള്‍ ശേഖരിക്കാനും, അക്കൗണ്ടില്‍ നിന്ന് പണം പിന്‍വലിക്കാനും മറ്റ് സമൂഹവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കും കഴിയുന്നു.

പ്ലേ സ്റ്റോര്‍, ആപ്പ് സ്റ്റോര്‍ എന്നിവയിലൂടെയല്ലാതെ, വിശ്വാസയോഗ്യമല്ലാത്ത ലിങ്കുകളിലൂടെ ലഭിക്കുന്ന .apk, .exe എന്നീ എക്സ്റ്റന്‍ഷനുകള്‍ ഉള്ള ഫയലുകള്‍ ഒരുകാരണവശാലും ഡൗണ്‍ലോഡ് ചെയ്യുകയോ ഇന്‍സ്റ്റാള്‍ ചെയ്യുകയോ ചെയ്യരുത്. സ്വയം മുന്‍കരുതല്‍ സ്വീകരിക്കുന്നത് ഇത്തരം ചതിക്കുഴികളില്‍ വീഴാതിരിക്കാന്‍ സഹായിക്കും.

Content Highlights: Do not download all files available through links :Kerala Police
ഏറ്റവും പുതിയ വാർത്തകൾ:

Post a Comment

0Comments
* Please Don't Spam Here. All the Comments are Reviewed by Admin.

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

Post a Comment (0)

#buttons=(Accept !) #days=(30)

Our website uses cookies to enhance your experience. Learn More
Accept !