ദുബായ്: തൃശൂര്‍ സ്വദേശിനി ദുബായില്‍ ഷോക്കേറ്റ് മരിച്ചു. അയ്യന്തോള്‍ സ്വദേശിനി നീതു ഗണേഷ് (35) ആണ് അല്‍ തവാറില്‍ മരിച്ചത്.
വീട്ടിലെ കുളിമുറിയില്‍വെച്ചാണ് വ്യാഴാഴ്ച രാത്രി ഷോക്കേറ്റത്. കുളിമുറിയിലെ വെള്ളത്തില്‍ നിന്നും ഷോക്കേറ്റതായാണ് വിവരം.
കൊല്ലം മേടയില്‍മുക്ക് സ്വദേശി ഇലങ്കത്തുവെളി ജവാഹര്‍ നഗര്‍ നക്ഷത്രയില്‍ വിശാഖ് ഗോപിയുടെ ഭാര്യയാണ്. ഇരുവരും ദുബായില്‍ എന്‍ജിനീയര്‍മാരാണ്. ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.
നിവിഷ് കൃഷ്ണ (5) ആണ് മകന്‍. പരേതനായ ഗണേഷിന്റെയും യമുനയുടെയും മകളാണ്.സംസ്‌കാരം ശനിയാഴ്ച ഉച്ചയ്ക്ക് കൊല്ലം മുളങ്കാടകം പൊതുശ്മശാനത്ത് നടക്കും.
Content Highlights: A native of Thrissur died of shock in Dubai
ഏറ്റവും പുതിയ വാർത്തകൾ:
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !