സിബില്‍ സ്‌കോറിലെ കുറവിന്റെ വിദ്യാഭ്യാസ വായ്പകള്‍ നിഷേധിക്കരുതെന്ന് ബാങ്കുകളോട് ഹൈക്കോടതി. കൂറെക്കൂടി മനുഷ്യത്വപരമായ സമീപനമാണ് ഇക്കാര്യത്തില്‍ സ്വീകരിക്കേണ്ടതെന്നും ഹൈക്കോടതി പറഞ്ഞു.
ജസ്റ്റിസ് പി വി കുഞ്ഞിക്കൃഷ്ണന്റേതാണ് ഈ നിലപാട്. പിതാവിന്റെ സിബില്‍ സ്‌കോര്‍ കുറവായതിന്‍ഖറെ പേരില്‍ വിദ്യാര്‍ത്ഥിക്ക് വിദ്യാഭ്യാസ വായ്പ നിഷേധിച്ച സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ നടപടിക്കെതിരെയാണ് ഹൈക്കോടതി ഇടപെട്ടത്.
ആലുവ സ്വദേശി നോയല്‍ പോള്‍ ഫ്രഡ്ഡിറിക് നല്‍കിയ ഹര്‍ജിയാണ് കോടതി പരിഗണിച്ചത്. വിദ്യാഭ്യാസ വായ്പയായി ഹര്‍ജിക്കാരന് 4.07 ലക്ഷം രൂപ നല്‍കാന്‍ എസ്ബിഐക്ക് കോടതി നിര്‍ദേശം നല്‍കി.
Content Highlights: High Court should not deny education loan due to lack of CIBIL score
ഏറ്റവും പുതിയ വാർത്തകൾ:
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !