തിരുവനന്തപുരം: സംസ്ഥാനത്തെ പൊതുവിദ്യാഭ്യാസസ്ഥാപനങ്ങളില്‍ ഈ വര്‍ഷം മുതല്‍ 210 പ്രവൃത്തി ദിവസങ്ങള്‍ ഉറപ്പാക്കാന്‍ ശ്രമിക്കുമെന്ന് വിദ്യാഭ്യാസമന്ത്രി വി.ശിവന്‍കുട്ടി. ഇനി മുതല്‍ മധ്യവേനല്‍ അവധി ഏപ്രില്‍ ആറ് മുതല്‍ ആയിരിക്കുമെന്നും മന്ത്രി അറിയിച്ചു.
തിരുവനന്തപുരം മലയിന്‍കീഴ് ഗവ. വിഎച്ച്എസ്എസില്‍ നടന്ന സംസ്ഥാനതല പ്രവേശനോത്സവ ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. വിദ്യാഭ്യാസരംഗത്ത് സമൂലമായ മാറ്റങ്ങള്‍ക്ക് സഹായകമാകും വിധം സ്കൂള്‍ കാമ്പസിനെ മെച്ചപ്പെടുത്താനുള്ള പ്രവര്‍ത്തനങ്ങളാണ് സര്‍ക്കാര്‍ നടത്തുന്നതെന്ന് മന്ത്രി പറഞ്ഞു.
2309 കോടി രൂപ കിഫ്ബി ധനസഹായത്തോടെ 973 സ്കൂളുകള്‍ക്ക് ആധുനിക കെട്ടിടങ്ങള്‍ നിര്‍മിച്ചു. 1500 കോടി രൂപ ചെലവില്‍ 1300 സ്കൂളുകള്‍ക്ക് ഭൗതിക സൗകര്യ വികസനം ഒരുക്കി.
ഡിജിറ്റല്‍ സാങ്കേതിക വിദ്യ ധനിക ദരിദ്ര വ്യത്യാസമില്ലാതെ മുഴുവന്‍ കുട്ടികള്‍ക്കും നിര്‍ഭയമായി ലഭ്യമാക്കിയ സംസ്ഥാനമായി കേരളം മാറി. ഇന്ത്യയിലെ പ്രഥമ സമ്പൂര്‍ണ ഡിജിറ്റല്‍ സംസ്ഥാനം കേരളമാണെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
Content Highlights: Midsummer vacation in schools from April 6 onwards: Minister V. Sivankutty
ഏറ്റവും പുതിയ വാർത്തകൾ:
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !