അനധികൃത പാർക്കിങ്: വളാഞ്ചേരി ടൗണിൽ വാഹനങ്ങളിൽ സ്റ്റിക്കർ പതിച്ച് തുടങ്ങി

0

വളാഞ്ചേരി
:-വളാഞ്ചേരി ടൗണിലെ ഗതാഗത കുരിക്ക് പരിഹരിക്കുന്നതുമായി ബന്ധപ്പെട്ട് ട്രാഫിക്ക് റെഗുലേറ്ററി കമ്മിറ്റി എടുത്ത തീരുമാനങ്ങൾ നടപ്പിലിക്കുന്നതിന്റെ ഭാഗമായി ബോധവൽക്കരണത്തിന് തുടക്കമായി. ബോധവൽക്കരണത്തിന്റെ ഭാഗമായി ടൗണിലെ സെൻട്രൽ ജംഗ്ഷനിൽ നിന്നും പെരിന്തൽമണ്ണ, തൃശൂർ, പട്ടാമ്പി, കോഴിക്കോട് ഭാഗങ്ങളിലേക്കുള്ള റോഡുകളിൽ 100 മീറ്റർ വരെ അനധികൃതമായി പാർക്കിങ് ചെയ്യുന്നവർക്കെതിരെ  നോ-പാർക്കിങ് സ്റ്റിക്കർ വാഹനങ്ങളിൽ പതിക്കൽ ആരംഭിച്ചു. സ്റ്റിക്കർ പതിക്കിന്റെ ഉദ്ഘാടനം നഗരസഭ ചെയർമാൻ അഷറഫ് അമ്പലത്തങ്ങൾ നിർവഹിച്ചു.

വളാഞ്ചേരി എസ്.എച്ച്.ഒ ജലീൽ കറുത്തോത്ത് ബോധവൽക്കരണം നടത്തി. മജ്ലിസ് ആർട്സ് ആന്റ് സയൻസ് കോളേജിലെ എൻ.എസ്. എസ് വിദ്യാർത്ഥികൾ, വളാഞ്ചേരി ഹൈസ്കൂളിലെ എസ്.പി.സി വിദ്യാർത്ഥികൾ, എം.ഇ. എസ് ഹയർസെക്കന്ററി സ്കൂളിലെ എൻ.എസ്. എസ് വിദ്യാർത്ഥികൾ എന്നിവരുടെ നേതൃത്വത്തിലാണ് അനധികൃതമായി പാർക്കിങ് നടത്തുന്ന വാഹനങ്ങളിൽ സ്റ്റിക്കർ പതിക്കുന്നത്. ജൂൺ 14 വരെ ബോധവൽക്കരണം നടത്തുകയും 15 മുതൽ പിഴ അടക്കമുള്ള നടപടികൾ സ്വീകരിക്കുകയും ചെയ്യും. വൈസ് ചെയർപേഴ്സൺ റംല മുഹമ്മദ്, വിദ്യാഭ്യാസ കലാ കായിക സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ മുജീബ് വാലാസി, ക്ഷേമ കാര്യസ്റ്റാന്റിംഗ് കമ്മിറ്റി ചെയർ പേഴ്സൻ ദീപതി ശൈലേഷ്, മരാമത്ത് കാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ റൂബി ഖാലിദ്, കൗൺസിലർമാരായ നൂർജഹാൻ എൻ, തസ്ലീമ നദീർ, ബദരിയ്യ മുനീർ, സുബിത രാജൻ, താഹിറ ഇസ്മായിൽ, എസ്.പി.സി കോർഡിനേറ്റർ എം.ലീല എന്നിവർ പങ്കെടുത്തു.

Content Highlights: Illegal parking: Stickers started being put on vehicles in Valancherry town.
ഏറ്റവും പുതിയ വാർത്തകൾ:

Post a Comment

0Comments
* Please Don't Spam Here. All the Comments are Reviewed by Admin.

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

Post a Comment (0)

#buttons=(Accept !) #days=(30)

Our website uses cookies to enhance your experience. Learn More
Accept !