മയോസൈറ്റിസ് രോഗനിര്‍ണയത്തിന് ഒരു വര്‍ഷം പൂര്‍ത്തിയാക്കിയ ദിവസം വികാരനിര്‍ഭരമായ കുറിപ്പുമായി നടി സാമന്ത. ശരീരവുമായി ഒരുപാട് യുദ്ധം ചെയ്ത, പ്രൊഫഷണി പരാജയപ്പെട്ട വര്‍ഷമാണ് കടന്നുപോയതെന്ന് സാമന്ത പറയുന്നു. ചില സമയങ്ങളില്‍ വലിയ വിജയങ്ങള്‍ ഉണ്ടായിട്ടില്ലെങ്കില്‍ പോലും മുന്നോട്ടുപോകുക എന്നത് വിജയമാണെന്നും സാമന്ത ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു.
നിര്‍ബന്ധിതമായ ന്യൂ നോര്‍മലിന്റെ ഒരു വര്‍ഷമാണ് കടന്നുപോയതെന്ന് സാമന്ത പറയുന്നു. തന്റെ ശരീരവുമായി ഒരുപാട് യുദ്ധങ്ങള്‍ നടന്നു. ഉപ്പോ പഞ്ചസാരയോ ധാന്യങ്ങളോ ഇല്ലാത്ത മരുന്നുകളുടെ കോക്ടെയ്ല്‍, നിര്‍ബന്ധിത അടച്ചുപൂട്ടല്‍, നിര്‍ബന്ധിതമായുള്ള പുനരാരംഭം. അര്‍ത്ഥവും പ്രതിഫലനവും ആത്മപരിശോധനയും തിരഞ്ഞ ഒരു വര്‍ഷം, പ്രൊഫഷണലി പരാജയപ്പെട്ട വര്‍ഷമാണിതെന്നും സാമന്ത പറഞ്ഞു.
പ്രാര്‍ത്ഥനകളുടെയും പൂജകളുടെയും ഒരു വര്‍ഷം കൂടിയാണ് കടന്നുപോയത്. അനുഗ്രഹങ്ങള്‍ക്കും സമ്മാനങ്ങള്‍ക്കും വേണ്ടിയല്ല, ശക്തിയും സമാധാനവും കണ്ടെത്താനുള്ള പ്രാര്‍ത്ഥനയായിരുന്നു. എല്ലാം എല്ലായ്പ്പോഴും നിങ്ങളുടെ വഴിക്ക് പോകുന്നില്ലെന്ന് തന്നെ പഠിപ്പിച്ച ഒരു വര്‍ഷം.
നിയന്ത്രിക്കാവുന്നവയെ നിയന്ത്രിക്കണം, ബാക്കിയുള്ളവ ഉപേക്ഷിക്കണം ഓരോ പടിയും മുന്നോട്ട് നീങ്ങണം. വലിയ വിജയങ്ങളല്ല, മറിച്ച് മുന്നോട്ട് പോകുന്നത് തന്നെ ഒരു വിജയമാണ്. കാര്യങ്ങള്‍ വീണ്ടും പൂര്‍ണമാകുന്നതുവരെ കാത്തിരിക്കരുത്, ഭൂതകാലത്തില് മുഴുകിയിരിക്കരുതെന്നും സാമന്ത കുറിച്ചു.
Content Highlights: It's been a year since the diagnosis' so many battles with the body; The year the professional failed'; Samantha with an emotional note
ഏറ്റവും പുതിയ വാർത്തകൾ:
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !